You are Here : Home / USA News

ഫീനിക്‌സ്‌ ഹോളിഫാമിലി ദേവാലയത്തില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 13, 2013 02:37 hrs UTC

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌, ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായി. ഈവര്‍ഷം ഇടവകയിലെ പതിനാല്‌ കുട്ടികളാണ്‌ ആദ്യകുര്‍ബാന സ്വീകരണത്തോടൊപ്പം സ്ഥൈര്യലേപന കൂദാശയും സ്വീകരിച്ചത്‌. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുകര്‍മ്മങ്ങളോടനുബന്ധിച്ചുള്ള സന്ദേശം നല്‍കി.

 

സഭയോട്‌ ചേര്‍ന്ന്‌ നിന്ന്‌ ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്ന നമ്മുടെ വിശ്വാസജീവിതത്തില്‍ യാമ പ്രാര്‍ത്ഥനകള്‍ക്കും, സഭ നിഷ്‌കര്‍ഷിക്കുന്ന മറ്റ്‌ പ്രാര്‍ത്ഥനകള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന കാര്യം ബിഷപ്പ്‌ പ്രത്യേകം ഓര്‍മ്മപ്പെടുത്തി. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു ആഘോഷപരിപാടികള്‍ ഏകോപിപ്പിച്ചു. പരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.