ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും, മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയുമായ ടെറൻസൺ തോമസിന്റെ ഭാര്യാ പിതാവ് മാത്തൻ സ്കറിയ വെട്ടശ്ശേരിലിന്റെ (ജോർജ്കുട്ടി )(72 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .
മെയ് 1, 2019 രാത്രി ഏഴ് മണിമുതൽ ന്യൂ യോർക്കിൽ ഉള്ള ടെറൻസൺ തോമസിന്റെ വസതിയിൽവെച്ചു നടത്തുന്ന പ്രാര്‍ത്ഥനയിലും,മെയ് 2 വ്യാഴാഴ്ച 5 മണി മുതൽ 9 മണി വരെ ന്യൂ യോർക്കിൽ, പോർച്ചസ്റ്ററിൽ ഉള്ള സെന്റ് . ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വെച്ച് ((St. George Orthodox Church, 360 Irving Ave, Port Chester, NY 10573) നടത്തുന്ന പൊതുദർശനത്തിലും മെയ് 3 , 2019 വെള്ളിയാഴ്ച ന്യൂ റോഷലിൽ ഉള്ള ബീച്ചവുഡ്സ് സെമിത്തേരിയിൽ നടക്കുന്ന സംസ്ക്കാരചടങ്ങിലും കഴിയുന്ന ഫൊക്കാന പ്രവർത്തകർ പങ്കെടുക്കണമെന്ന് പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.
മാത്തൻ സ്കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുതുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരും സെക്രട്ടറി ടോമി കോക്കാട്ടും ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, ട്രഷർ സജിമോൻ ആന്റണി എന്നിവർ ഒരു അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോർഡും അഗാധ ദുഃഖം രേഖപ്പെടുത്തി.
Comments