You are Here : Home / USA News

ടാലന്റ് അവാര്‍ഡ് ഡോ. സുജാ ജോസിന് നല്‍കി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, March 02, 2019 09:53 hrs UTC

കേരള കലാകായിക സാംസ്കാരിക സംഘടനയുടെ 25 ആം വാര്‍ഷിക ടാലന്റ് അവാര്‍ഡിന് അമേരിക്കന്‍ മലയാളീ കലാകായിക ,സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നശ്രീമതി ഡോ. സുജാ ജോസ് അര്‍ഹയായി. തിരുവനന്തപുരം പഞ്ചയാത്തു ഹാളില്‍ ജനുവരി 28ന് നടന്ന ചടങ്ങില്‍ കേരളാ സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി ജി . സുധാകരന്‍ ആണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. എല്ലാ അഞ്ചു വര്‍ഷം കൂടുബോള്‍ കലാസാംസ്കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡിന് അര്‍ഹയാകുന്നത്.പ്രവാസി പ്രതിഭാ പുരസ്കാരം അവാര്‍ഡും ഈ വര്‍ഷം തന്നെ സുജ സ്വികരിച്ചിരുന്നു. തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്കാരിക രംഗങ്ങളില്‍ ഡോ. സുജാ ജോസ് നല്‍കിവരുന്ന സംഭാവനകളെ മന്ത്രി ജി . സുധാകരന്‍ പ്രശംസിച്ചു. സ്കൂള്‍, കോളേജ് തലങ്ങളില്‍ കായിക താരമായിരുന്ന ഡോ. സുജാ അമേരിക്കയില്‍ എത്തിയ ശേഷവും കലാസാംസ്കാരിക രംഗങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും,കലാസാംസ്കാരിക രംഗങ്ങളിലും തന്റേതായ ശൈലിയില്‍ കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കുന്ന സുജ മറ്റ് പ്രവാസികള്‍ക്ക് ഒരു പ്രചോദനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുപത്തി അഞ്ചു വര്‍ഷമായി കേരള കലാകായിക സാംസ്കാരിക സംഘടന അഞ്ച് വര്‍ഷം കൂടുബോള്‍ അതെ മേഖലയില്‍ ഉള്‍പ്പെട്ടവരെ ആദരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്.മികച്ച സംഘാടക , ഗായിക ,നര്‍ത്തികി , പ്രോഗ്രാം കോഡിനേറ്റര്‍ , എം.സി തുടണ്ടി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് , ഏവര്‍കും സുപരിചിതയാണ്. കലാകായിക,സംസ്കരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഡോ. സുജ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും കലാകായിക രംഗത്തും സജീവമാണ് . ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റും ആണ്.ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സുജ ജോസ് ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കും ഒപ്പം ന്യൂ ജേഴ്‌സിയില്‍ ലിവിഗ്സ്റ്റണില്‍ താമസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.