You are Here : Home / USA News

ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട്...

Text Size  

Story Dated: Sunday, February 10, 2019 03:03 hrs UTC

ചില വേർപാടുകൾ നമ്മേ വല്ലാതെ നൊമ്പരപ്പെടുത്തും. ജീവിതം ക്ഷണഭംഗുരമാണോ? അതു പെട്ടെന്നു വീണുടഞ്ഞു നാമാവശേഷമാകുന്ന ഒന്നാണോ? തീർച്ചയായും അല്ല. മരണം ജീവിതത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. നിത്യതയോടു തട്ടിച്ചു നോക്കുമ്പോൾ 'ലോക ജീവിതം ഹർ സ്വമായിരിക്കുന്നുവെന്നു മാത്രം.

യാതൃശ്ചികമായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത വിഹായസ്സിൽ കാർമേഘം ഉരുണ്ടുകൂടിയതു്. അന്നൊരിക്കൽ എന്നെ കണ്ടപ്പോൾ പറഞ്ഞത്, ഇന്നും ഞാനോർക്കുന്നു." സണ്ണി;ഞാനതിൻ്റെ പിടിയിൽ അമർന്നു കഴിഞ്ഞു.ഇനി ഹൃദയമിടിപ്പു കൊണ്ട് ജീവിതകാലത്തെ അളക്കാൻ സാധിക്കില്ല. അല്ലങ്കി തന്നെ നമ്പാൻ കൊള്ളാത്ത ഹൃദയമിടിപ്പിനെ എന്തിനു ആശ്രയിക്കണം?

അറിയാതെൻ്റെ മനസ്സ് പഴയ കാലത്തിലേക്കു പോയി. സ്റ്റേജ് ഷോയുടെ പെരുമഴക്കാലമായിരുന്ന 1997ലേക്ക് 'ഞാൻ നേതൃത്വം നല്കി കൊച്ചിൻ കലാഭ വനെ ആ വർഷം അമേരിക്കയിലെത്തിച്ചു.പുതിയ പള്ളികൾ പണിയാനും, ഉള്ളവയെ തകർക്കാനും ഓടി നടക്കുന്ന വിശ്വാസികൾ ഈ പ്രോഗ്രാം ഏറ്റെടുത്ത് വിജയിപ്പിച്ചു.

ഷിക്കാഗോയിലെ ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങാനൊരുങ്ങുന്ന ഞങ്ങളെ വശ്യമായൊരു പുഞ്ചിരിയോടെ വെളുത്തു മെലിഞ്ഞ് കട്ടി മീശയുള്ള ഒരു ചെറുപ്പക്കാരൻ ഞങ്ങളെ അദ്ദേഹത്തിൻ്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വിശാലമായ വീടും ഹൃദ്യമായ സ്ഥീകരണവും കണ്ട് ഞങ്ങളെല്ലാം അതിശയിച്ചു നിൽക്കുമ്പോൾ മേക്കാ മോതിരമൊക്കെ അണിഞ്ഞ പ്രൗഢയായ ഒരു വല്ലമ്മ ഞങ്ങളെ സ്ഥീകരിക്കാനെത്തി. മറക്കാൻ പറ്റാത്ത ഒരു അനുഭവം. അന്നു തുടങ്ങി എൻ്റെ ആ സുഹൃത്തു ബന്ധം.

ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട്....

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.