You are Here : Home / USA News

അതിർത്തി മതിൽ; നാഷനൽ എമർജൻസി ഉത്തരവിറക്കാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 25, 2019 03:00 hrs UTC

വാഷിങ്ടൻ ഡിസി ∙ അതിർത്തി മതിൽ നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ ജനുവരി 24 ന് നടന്ന സെനറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാക്കാത്ത സാഹചര്യത്തിൽ ഏഴ് ബില്യൻ ഡോളർ അനുവദിക്കുന്നതിനുള്ള നാഷനൽ എമർജൻസി ഉത്തരവിറക്കാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നു.

പ്രസിഡന്റിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചു നാഷനൽ എമർജൻസി പ്രഖ്യാപിക്കുന്നതിനും ഡിഫൻസ് ഡിപ്പാർട്ട്മെന്റിനോട് അതിർത്തി മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിറക്കുന്നതിന് വൈറ്റ് ഹൗസ് നിർദ്ദേശം നൽകും. എമർജൻസി ഉത്തരവിറക്കുന്നതിലൂടെ കോൺഗ്രസിനെ ബൈപാസ് ചെയ്യാനാകുമെന്ന് ഭരണഘടനാ (50u.s.c 160; et seq) ഉറപ്പുനൽകുന്നുണ്ട്. ഉത്തരവിന്റെ ഡ്രാഫ്റ്റ് തയാറാക്കി കഴിഞ്ഞതായും അറിയുന്നു.

പ്രസിഡന്റ് ട്രംപ് നാഷനൽ എമർജൻസി പ്രഖ്യാപിച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല യുഎസ് കോൺഗ്രസിൽ ഡമോക്രാറ്റുകൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. എന്തൊക്കെ പ്രതികൂലങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പു സമയത്തു ട്രംപ് വോട്ടർമാർക്ക് നൽകിയ വാഗ്ദാനം അതിർത്തി മതിൽ നിർമാണത്തിൽ നിന്നും പുറകോട്ടു പോകില്ല എന്നാണ് ട്രംപിന്റെ ഉറച്ച തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.