You are Here : Home / USA News

ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോല്‍സവവും ഭാഗവത സപ്താഹയജ്ഞവും

Text Size  

Story Dated: Friday, December 21, 2018 01:42 hrs UTC

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മണ്ഡല മഹോല്‍സവവും ഭാഗവത സപ്താഹയജ്ഞവും ഡിസംബര്‍ 22 ശനിയാഴ്ച സമാരംഭിക്കുന്നു. ആചാര മര്യാദകളോടെ അന്നേ ദിവസംരാത്രി കെട്ടുനിറച്ച് ഡിസംബര്‍ 23 ന് രാവിലെ 8 മണിക്കു് ശരണ മന്ത്രങ്ങളാലും വാദ്യഘോഷങ്ങളാലും നിരവധി ഭക്തജനങ്ങള്‍ അയ്യപ്പദര്‍ശനത്തിനും നെയ്യഭിഷേകത്തിനുമായി എത്തിചേരുമെന്ന വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ചെണ്ടമേളം, മണ്ഡലഭജന , അയ്യപ്പസഹസ്രനാമം, നെയ്യഭിഷേകം, പടിപൂജ, പമ്പാ സദ്യക്ക്തുല്യമായ മണ്ഡല സദ്യ എന്നിവക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ക്ഷേത്രീകമ്മറ്റി പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു, തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം (December 23rd ) ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഭക്തിനിര്‍ഭരമായ ഭാഗവതസപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കുന്നു. ഭാഗവത സപ്താഹ യജ്ഞത്തില്‍ പ്രശസ്തനും പ്രഗത്ഭനും വാഗ്മിയുമായ പ്രഭാഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വേദപണ്ടിതരായി കഴിവു തെളിയിച്ച പത്മനാഭന്‍ നമ്പൂതിരിയും ചന്ദ്രശേഖരന്‍ നമ്പൂതിരിയും പ്രധാന അവതാരകരായി പങ്കു ചേരുന്നു.

എല്ലാ ദിവസവും പ്രത്യേക പൂജകളും , വേദ പാരായണവും,പ്രഭാഷണങ്ങളും കൊണ്ട് മുഖരിതമായിരിക്കും ക്ഷേത്രവും ക്ഷേത്ര പരിസരവും, ഡിസംബര്‍24 ന് തുടങ്ങി ഡിസംബര്‍ 30 ന് ഉച്ചക്കു 12 മണിക്ക് ഈ മഹത് യജ്ഞംസമ്പൂര്‍ണമാകുന്നതാണ്. ഭക്തി സാന്ദ്രമായ ഈ പുണ്യകര്‍മ്മങ്ങളില്‍ ഭാഗഭാക്കാകുവാന്‍വിശ്വാസികളായ എല്ലാ ഭക്തജനങ്ങളേയും സവിനയം സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന കുട്ടികളുടെ ചെണ്ടമേളം, ഭഗവത് ഗീത പാരായണ മത്സരം, ചുറ്റുമതിലിന് തറക്കല്ലിട്ടുക തുടങ്ങിയ ഭക്തി നിര്‍ഭരമായഎല്ലാ നല്ല പ്രവര്‍ത്തനങ്ങക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ വരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ഭക്തജനങ്ങളുടേയും നിറസാന്നിദ്ധ്യം ഉണ്ടാവേണം എന്നും ഒര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Dr. ബിജു പിള്ള 832 247 3411, ശശിധരന്‍ നായര്‍ 832 860 0371, സോണിയാ ഗോപന്‍ 409 575 7223. വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.