You are Here : Home / USA News

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മെത്രഭിഷേക രജത ജൂബിലി നവംബര്‍ 17 ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, November 09, 2018 09:41 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌ക്കോപ്പല്‍ രജതജൂബിലി ആഘോഷ പരിപാടികള്‍ നവംബര്‍ 17 ശനിയാഴ്ച രാവിലെ 11 മുതല്‍ ന്യൂറോഷലിലുള്ള ഗ്രീന്‍ടീ കണ്‍ട്രി ക്ലമ്പ് ബാക്വറ്റ് ഹാളില്‍ നടക്കും. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ സഭയുടെ പരമദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിദീയന്‍ കാതോലിക്കാ ബാവയും പങ്കെടുക്കും. ഇതര സഭാ നേതാക്കന്മാര്‍ എക്യുമെനിക്കല്‍ പ്രസ്ഥാന പ്രതിനിധികള്‍, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് പ്രതിനിധികള്‍ തുടങ്ങി ഒട്ടനവധി പേര്‍ പങ്കെടുക്കുന്നുണ്ട്. ടൊറന്റോ മുതല്‍ കരോലിന വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടവക ജനങ്ങള്‍ എത്തുന്നുണ്ട്. ഗ്രീന്‍ ട്രീ കണ്‍ട്രി ക്ലമ്പ് സമുച്ചയത്തില്‍ എത്തിച്ചേരുന്ന പരി. ബാവ ചെയ്യും വിശിഷ്ടാതിഥികളെയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

25 വര്‍ഷങ്ങളെ പ്രതിനിധീകരിച്ച് 25 പ്രാവുകളെ പറത്തിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് സമ്മേളനവും, അത്താഴ വിരുന്നും ഉണ്ടാവും. ആഘോഷ പരിപാടികളെ സംഗീത സാന്ദ്രമാക്കുവാന്‍ ഭദ്രാസന ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്ന് ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും. വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ് ജോര്‍ജ്: (646)361-9509 സാജന്‍ മാത്യു- (914)772-4043

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.