You are Here : Home / USA News

കൊളോണില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും

Text Size  

Story Dated: Sunday, October 20, 2013 10:28 hrs UTC

ജോസ് കുമ്പിളുവേലില്‍


കൊളോണ്‍ : ഭാരതത്തിന്റെ പ്രഥമ പുണ്യപുഷ്പവും വിശുദ്ധയുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്ത്യാഢംബരപൂര്‍വം കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം ആഘോഷിക്കുന്നു. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ഒക്‌ടോബര്‍ 20 ഞായറാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് ആഘോഷപരിപാടികള്‍ ആരംഭിയ്ക്കും. ആഘോഷമായ ദിവ്യബലിയ്‌ക്കൊപ്പം വിശുദ്ധയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, തിരുശേഷിപ്പ് ചുംബനവും, ജപമാലയര്‍പ്പണവും, പ്രദക്ഷിണവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിയ്ക്കും.

അനുഗ്രഹത്തിന്റെ കതിര്‍മണികള്‍ സ്വീകരിക്കുവാനും, വിശുദ്ധ അമ്മയോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ ആഴം വര്‍ദ്ധിപ്പിക്കുവാനും ജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍ നിത്യം തുണയേകുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുവാനും എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ(കമ്യൂണിറ്റി ചാപ്‌ളെയിന്‍ ) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ) 0221 5904183.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.