You are Here : Home / USA News

56-കാര്‍ഡ് ഗെയിം: വിജയ കിരീടവുമായി ന്യൂയോര്‍ക്ക്

Text Size  

Story Dated: Saturday, October 19, 2013 12:00 hrs UTC

അനിയന്‍ ജോര്‍ജ്

 

വടക്കേ അമേരിക്കയിലെ പ്രവാസി ഇന്ത്യാക്കാരുടെ ഏറ്റവും വലിയ ചീട്ടുകളി മല്‍സരമായ ഇന്റര്‍നാഷണല്‍ 56-കാര്‍ഡ് ഗെയിം ടൂര്‍ണമെന്റിന്റെ 2013 ലെ വിജയികളായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ് ക്യാപ്റ്റന്‍ ആയ ടീം. സൈമണ്‍ ജോര്‍ജ് (ന്യൂജഴ്‌സി) ഷാജി തോമസ് (ന്യൂയോര്‍ക്ക്) ഉള്‍പ്പെട്ട മൂന്നംഗ ടീം വടക്കെ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നെത്തിയ 40ല്‍ പരം ടീമുകളെ പിന്നിലാക്കി കിരീടമണിഞ്ഞു മൂന്ന് ദിവസമായി കാനഡയിലെ ബ്രാംടണിലുള്ള മോന്‍ഡേ കാര്‍ലോ ഇന്നില്‍ നടന്ന മല്‍സരത്തില്‍ കാനഡയില്‍ നിന്നും മാത്രം 18 ടീമുകളാണ് എത്തിച്ചേര്‍ന്നത്. 56 കളിയിലെ രാജാക്കന്‍മാരായ ടോം തോമസിനും സൈമണ്‍ ജോര്‍ജിനും ഷാജി തോമസിനും ലഭിച്ചത് എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ആണ്. കഴിഞ്ഞ 15 വര്‍ഷങ്ങളിലായി പങ്കെടുക്കുന്ന ന്യൂയോര്‍ക്കിലെ ഡ്രീം ടീമിന് പലപ്പോഴും കപ്പിനും ചൂണ്ടിനുമിടയിലാണ് കിരീടം നഷ്ടപ്പെട്ടിരുന്നത്. ഈ പ്രാവശ്യം വാശിയേറിയ മല്‍സരത്തിലൂടെ പരാജയപ്പെടുത്തിയത്, ചിക്കാഗോയിലെ സൈമണ്‍ ചക്കാലപടവില്‍ ക്യാപ്റ്റനും തോമസ് കടിമ്പള്ളി, കുര്യന്‍ തോട്ടിച്ചിറയില്‍ അംഗങ്ങളുമായ ടീമിനെയാണ്. 5 മണിക്കൂറുകള്‍ നീണ്ടു നിന്ന ഉദ്യോഗജനകമായ ഫൈനല്‍ മല്‍സരത്തില്‍, നിസാര പോയിന്റ് കൊണ്ടാണ് ചിക്കാഗോയ്ക്ക് കിരീടം നഷ്ടപ്പെട്ടത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഷാജി തോമസിനെയും ടോം തോമസിനെയും എം.വി. പി ആലി മൂന്നംഗ ജഡ്ജിംഗ് കമ്മറ്റി (ദിലീപ് വര്‍ഗീസ്, ജോണ്‍ പി ജോണ്‍, ജോണ്‍ കണ്ടത്തില്‍) തുല്യ മാര്‍ക്കുകളോടെ തിരഞ്ഞെടുത്തെങ്കിലും ഭാഗ്യം ഷാജി തോമസിനെ തുണച്ചു. നറുക്കെടുപ്പിലൂടെ ഷാജി തോമസിനെ മോസ്റ്റ് വാല്യൂഡ് പ്ലെയര്‍ ആയി തിരഞ്ഞെടുത്തു.

 

 

ഫിലാഡല്‍ഫിയ ടീം സാബു സക്കറിയ (ക്യാപ്റ്റന്‍) ജോണ്‍സണ്‍ മാത്യൂ സാബു വര്‍ഗീസ് മൂന്നും കാന്‍സാസ് ടീം ഡേവിഡ് മോഹന്‍ (ക്യാപ്റ്റന്‍) കൃഷ്ണ കുമാര്‍, രവി പെറു നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മനസ്സിന് സന്തോഷവും ബുദ്ധിയ്ക്ക് വികാസവും ശരീരത്തിന് സുഖവും സമ്മാനിക്കുന്ന 56 കളി, ഒരു ടൂര്‍ണമെന്റ് ആയി മാറ്റിയെടുത്തത്, ഡിട്രോയ്റ്റില്‍ നിന്നുള്ള ജോസഫ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള കുറെ നല്ല സുഹൃത്തുക്കളാണ്. ഓരോ വട്ടവും വളര്‍ന്നു പന്തലിക്കുന്ന 56 കളി ടൂര്‍ണമെന്റ് സ്‌നേഹത്തിന്റയും ഐക്യത്തിന്റെയും ഒരു കൂട്ടായ്മ കൂടിയാണ്. 2013, ഒക്‌ടോബര്‍ 11 ാം തിയതി വെള്ളിയാഴ്ച 6 മണിക്ക് കാനഡയിലെ ബ്രാംപ്ടണില്‍ തുടക്കം കുറിച്ച 15ാമത് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് സമ്മേളനത്തോടുകൂടിയാണ് ആരംഭിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ എബ്രഹാം കുര്യന്‍ സ്വാഗതവും , ടൂര്‍ണമെന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോസഫ് മാത്യൂ (ഡിട്രോയ്റ്റ്), ജോസ് മുല്ലപ്പള്ളി (ചിക്കാഗോ), സാബു സക്കറിയ (ഫിലാഡല്‍ഫിയ ) ആശംസകളും അര്‍പ്പിച്ചു. വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാരായ മാത്യു ചെരിവില്‍ (ഡിട്രോയ്റ്റ്), ജോര്‍ജ് വണ്ണാലം (ഡിട്രോയ്റ്റ്), ജോണ്‍ .പി. ജോണ്‍ (കാനഡ), ഗീവര്‍ഗീസ് മത്തായി (കാനഡ), സാം മാത്യു (കാനഡ), ജോണ്‍ കണ്ടത്തില്‍ (കാനഡ) തുടങ്ങിയവര്‍, ഓരോ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി ടീമുകളെ തിരിച്ച്, മല്‍സര വേദിക്ക് കളമൊരുക്കി. ഞായറാഴ്ച (ഒക്‌ടോബര്‍ 13) 5 മണിയോടെ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാന ദാനത്തോടെ പര്യവസാനിച്ചു. ടൂര്‍ണമെന്റ് മാസ്റ്റര്‍ ഓഫ് സെറിമണി അനിയന്‍ ജോര്‍ജ് (ന്യൂജഴ്‌സി) ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.