You are Here : Home / USA News

ജോര്‍ജ്‌ വര്‍ഗീസിന്റെ നിര്യാണം മാധ്യമരംഗത്തെ നികത്താനാവാത്ത നഷ്‌ടം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 17, 2013 12:07 hrs UTC

ന്യൂയോര്‍ക്ക്‌: പ്രമുഖ പത്രമാധ്യമങ്ങളിലൂടെ ഈടുറ്റ ലേഖനങ്ങളും വാര്‍ത്തകളും വായനക്കാര്‍ക്കായി മൂന്നു പതിറ്റാണ്ടിലേറെയായി നല്‍കിവന്നിരുന്ന ജോര്‍ജ്‌ വര്‍ഗീസിന്റെ നിര്യാണം മാധ്യമ- സാഹിത്യ മേഖലയിലെ തീരാനഷ്‌ടമാണെന്ന്‌ ഫോമാ വൈസ്‌ പ്രസിഡന്റും സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ പ്രസ്‌താവിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന മലയാളം പത്രത്തിലെ ഡല്‍ഹി കോളത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കേവര്‍ക്കും സുപരിചിതനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പുതിയ രാഷ്‌ട്രീയ -സാമൂഹ്യ ചലനങ്ങള്‍ അപ്പപ്പോള്‍ പ്രവാസി മലയാളികള്‍ക്കായി തന്റെ തൂലികയിലൂടെ എത്തിച്ചുതന്ന പ്രതിഭാധനന്‍. സമഗ്രവികസന ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം എന്ന നിലയിലായിരുന്നു അദ്ദേഹത്തെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. മാധ്യമപ്രതിഭയുടെ വേര്‍പാടില്‍ അനുശോചിക്കുകയും, ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രാജു ഫിലിപ്പ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.