You are Here : Home / USA News

മുട്ടത്തുവര്‍ക്കി അനുസ്മരണം താമ്പായില്‍

Text Size  

Story Dated: Friday, October 11, 2013 04:57 hrs UTC

താമ്പാ: പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ഫ്ലോറിഡായിലെ താമ്പായിലും മുട്ടത്തുവര്‍ക്കിയനുസ്മരണം നടത്തുന്നു. 2013 ഒക്ടോബര്‍ 18-നു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മണിമുതല്‍ താമ്പായിലുള്ള വാല്‍റിക്കോയില്‍ വെച്ച് നടത്തുന്ന അനുസ്മരണ യോഗത്തില്‍ താമ്പായിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രമുഖ സാമൂഹിക സാംസ്കാരിക സാഹിത്യ നായകരും മുട്ടത്തുവര്‍ക്കിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നതാണ്. 468 വെസ്റ്റ്‌ ചെസ്റ്റെര്‍ ഹില്‍സ് ലയിന്‍, വാല്‍റിക്കോ, ഫ്ലോറിഡ - 33594 എന്നതാണ് യോഗസ്ഥലത്തിന്‍റെ മേല്‍വിലാസം. മുട്ടത്തുവര്‍ക്കിയേയും മലയാള ഭാഷയേയും സ്നേഹിക്കുന്ന എല്ലാ സഹൃദയരെയും പ്രസ്തുത അനുസ്മരണ ചടങ്ങുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 1-813-655-5706 or 1-813-389-3395 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.