You are Here : Home / USA News

ഡാലസില്‍ ഗാന്ധിജയന്തി ആഘോഷം ഒക്‌ടോബര്‍ 5 ന്

Text Size  

Story Dated: Thursday, October 03, 2013 01:53 hrs UTC

ആന്‍ഡ്രൂസ് അഞ്ചേരി ഡാലസ് :മഹാത്മാഗാന്ധിയുടെ 144 ാമത് ജന്മദിനം ഡാലസിലെ ഫ്‌ളോറാ സ്ട്രീററിലുള്ള ഏഷ്യന്‍ ആര്‍ട്ട് പവലിയനില്‍ വച്ച് ഒക്‌ടോബര്‍ 5ാം തീയതി ശനിയാഴ്ച ആഘോഷിക്കുന്നതാണ്. ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത്‌ ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പദയാത്ര ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് പതാകകളും പ്രത്യേകം തയ്യാറാക്കിയ ടീ ഷര്‍ട്ടുകളും ലഘുഭക്ഷണവും സൗജന്യമായി നല്‍കപ്പെടും. ഹിംസയുടേയും സത്യത്തിന്റേയും സ്‌നേഹത്തിന്റെയും പാതയിലൂടെ ലോക ജനതയെ നന്മയിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ ജയന്തിആഘോഷങ്ങളില്‍ പങ്കു ചേരാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ്‌ ലോക്‌നാഥ് പത്രോ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

 

കൂടുതല്‍വിവരങ്ങള്‍ക്ക്: ലോക്‌നാഥ് പത്രോ 2149065832, രാജു ജോര്‍ജ് 9728962141, സ്വാതി ഷാ 2149230563

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.