You are Here : Home / USA News

മ്യൂസിക്കല്‍ നൈറ്റ്‌ 2013 ഒക്‌ടോബര്‍ 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 24, 2013 10:31 hrs UTC

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം `ഹൂസ്റ്റണ്‍ സരിഗമ' മ്യൂസിക്കല്‍ നൈറ്റ്‌ -2013 സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 18-ന്‌ വെള്ളിയാഴ്‌ച ഏഴിന്‌ സ്റ്റാഫോര്‍ഡ്‌ സിവിക്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന ഈ കലാനിശയില്‍ ഹൂസ്റ്റണിലെ പ്രശസ്‌ത നൃത്തവിദ്യാലയങ്ങളായ ശ്രീപാദം സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌, സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌, ശിംഗാരി സ്‌കൂള്‍ ഓഫ്‌ റിഥം, ബാര്‍കോഡ്‌ എന്നിവര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ നൃത്തസന്ധ്യ മ്യൂസിക്കല്‍ നൈറ്റിന്‌ മാറ്റുകൂട്ടും. അതോടൊപ്പം മാന്ത്രികന്‍ ഡെന്നീസ്‌ കാസ്‌ട്രോ അവതരിപ്പിക്കുന്ന ജാലവിദ്യയും ഉണ്ടായിരിക്കും. `മ്യൂസിക്കല്‍ നൈറ്റ്‌ 2013' വിജയമാക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ടിക്കറ്റ്‌ നിരക്ക്‌: നാലു പേര്‍ക്ക്‌ 100 ഡോളറും, ഒരാള്‍ക്ക്‌ 30 ഡോളറുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന്‍ വീട്ടിനാല്‍ (832 681 6877) ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.