You are Here : Home / USA News

മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 3 മുതല്‍ മിഷിഗണില്‍

Text Size  

Story Dated: Tuesday, September 24, 2013 10:30 hrs UTC

നിബു വെള്ളവന്താനം

 

ന്യുയോര്‍ക്ക്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌്‌ നടത്തപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌ (പി.സി.എന്‍.എ.കെ) 32-മത്‌ മഹാസമ്മേളനത്തിനായുള്ള നാഷണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തന ഉത്‌ഘാടനം സെപ്‌റ്റംബര്‍ 7നു ലാന്‍സിംഗ്‌ പട്ടണത്തിലുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി വിപുലമായ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. കോണ്‍ഫ്രന്‍സിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ നാഷണല്‍ കമ്മറ്റി കരടുരേഖ തയ്യാറാക്കി. `യഹോവേ ഞങ്ങളെ നിങ്കലേക്ക്‌ മടക്കിവരുത്തണമേ' എന്നുള്ളതാണ്‌ 32-മത്‌ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം. സമ്മേളനത്തിന്റെ അനുഗ്രഹത്തിനുവേണ്ടി ഒക്‌ടോബര്‍ മാസം 5നു ഉപവാസപ്രാര്‍ത്വനാദിനമായി ആചരിക്കും. പ്രമൂഖ പട്ടണങ്ങളിലെല്ലാം കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ മീറ്റീംഗുകള്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

 

പലതരത്തിലും പുതുമകള്‍ ഉള്‍ക്കെള്ളുന്ന ഈ കോണ്‍ഫ്രന്‍സ്‌ പെന്തക്കോസ്‌ത്‌ അനുഭവങ്ങളിലേക്ക്‌ വിശ്വാസ സമൂഹം മടങ്ങിവരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മനോഹരമായ ലാന്‍സിംഗ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ മുന്‍കാലങ്ങളിലേക്കാള്‍ വളരെ പുതുമ നിറഞ്ഞതാണു. എല്ലാ മീറ്റിംഗുകളും അടുത്തടുത്ത മുറികളിലായി ക്രമീകരിക്കുവാനുള്ള സൗകര്യം ഇവിടെ ഉണ്ട്‌. ചതുര്‍ നക്ഷത്ര നിലവാരമുള്ള ഹോട്ടല്‍ `റാഡിസണ്‍' മുഴുവനായി കോണ്‍ഫ്രന്‍സിന്റെ താമസ സൗകര്യത്തിനായി ക്രമീകരിച്ചിട്ടുണ്ട്‌. മുന്‍പ്‌ ഉണ്ടായിരുന്ന പല അസൗകര്യങ്ങളും ഒഴിവാക്കി. നല്ല ഭക്ഷണം, കുട്ടികളെ ശ്രന്ധിക്കുവാന്‍ വേണ്ട ക്രമീകരണം, പരിചയ സമ്പന്നരായവരുടെ നേത്രുത്വത്തില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ നാഷണല്‍, ലോക്കല്‍ കമ്മറ്റികള്‍ ശ്രന്ധകേന്ദ്രികരിച്ച്‌്‌ പ്രവര്‍ത്തിക്കുന്നു. 32-മത്‌ കോണ്‍ഫ്രന്‍സിന്റെ നേത്രുത്വനിരയിലുള്ളവര്‍ ആത്മീയപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധേയരായിട്ടുള്ളവരാണ്‌. ഫെയ്‌ത്ത്‌ ക്രിസ്‌ത്യന്‍ ചര്‍ട്ടിന്റെ സ്‌ഥാപകനും പാസ്‌റ്ററുമായ ഡോ: രാജന്‍ ജോര്‍ജ്‌ നാഷണല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. ബൈബിള്‍ സെമിനാരി അന്ധ്യാപകനും ഹോസ്‌പിറ്റല്‍ ചാപ്ലെയിനുമാണു ഇദ്ധേഹം. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോമോന്‍ ഗീവര്‍ഗ്ഗീസ്‌ നല്ല ഒരു ഗായകനും ഗാനരചയിതാവുമാണു. പി.വൈ.എഫ്‌.എ സെക്രട്ടറി, നോര്‍ത്ത്‌ അമേരിക്കന്‍ അസ്സംബ്ലീസ്‌ ഓഫ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

 

 

 

ട്രഷറാറായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ പി.ജി.വര്‍ഗീസ്സ്‌ ധനപരമായ എക്ലാ ഇടപാടുകളും നന്നായി ചെയ്യുവാന്‍ കഴിയുന്ന ആളും, ധനതത്വശാസ്ര്‌തത്തില്‍ ബിരുദാനന്തര ബിരുദധാരിയും പല സംഘടനകളിലും നേത്ര്യുത്വം വഹിച്ചിട്ടുള്ള വ്യക്‌തിയുമാണ്‌. നാഷണല്‍ യൂത്ത്‌ കോര്‍ഡിനേറ്റര്‍ ജെയിം ജോണ്‍ ടൊറാന്റയിലുള്ള ന്യൂ ഹോപ്‌ ചര്‍ച്ചിന്റെ പാസ്‌റ്ററും വിവിധ യുവജനസംഘടനകളുടെ ഭാരവാഹിയും, യുവജന പ്രഭാഷകനുമാണു. മീഡിയ പബ്ലിസിറ്റി കോര്‍ഡിനേറ്ററായി പ്രമൂഖ ക്രിസ്‌തീയ എഴുത്തുകാരനും, കണ്‍വന്‍ഷന്‍ പ്രാസംഗികനും, തിയോളജിയനുമായ പാസ്‌റ്റര്‍ ബാബു തോമസ്‌ പ്രവര്‍ത്തികുന്നു. മറ്റ്‌ നിരവധി നാഷണല്‍ കമ്മറ്റിയംഗങ്ങളോടെപ്പം ഈ കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തന പരിചയമുള്ളവരും, ഊര്‍ജ്‌ജസ്വലരുമായവരും ഉള്‍ക്കൊള്ളുന്ന ലോക്കല്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. PCNAK2014.COM എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഇടയാകും. പ്രാര്‍ത്വനയ്‌ക്കായും കോണ്‍ഫ്രന്‍സ്‌ കോളുകള്‍ക്കുമായി 530 881 1212 പിന്‍: 714 796 767 എന്ന ഫോണ്‍ നമ്പരും ക്രമീകരിച്ചിട്ടുണ്ടെന്ന്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ പാസ്‌റ്റര്‍ ബാബു തോമസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.