You are Here : Home / USA News

കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി

Text Size  

Story Dated: Thursday, September 19, 2013 10:43 hrs UTC

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൂസ്റ്റണ്‍ന്റെ28-മത് കുടുംബസംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ടെക്‌സാസിലെ നവസോട്ടയിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ് അലനില്‍( Camp Alan)വച്ച് സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച മുതല്‍ 15ന് ഞായറാഴ്ച വരെയായിരുന്നു കുടുംബസംഗമം. വെള്ളിയാഴ്ച വൈകുന്നേരം നടന്ന പ്രത്യേക സമ്മേളനത്തില്‍ സെക്രട്ടറി ടോം തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ എം. ജോര്‍ജ്ജുകുട്ടി മുഖ്യസന്ദേശം നല്‍കി. ശനിയാഴ്ച കേരളതനിമയോടെ ഓണാഘോഷവും നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ചു നടന്ന കേരള മന്നന്‍, കേരള മങ്ക മത്സരത്തില്‍ രാജന്‍ മാരമണ്‍ വത്സ രാജന്‍ ദമ്പതികള്‍ മന്നനും മങ്കയുമയി തെരഞ്ഞെടുക്കപ്പെട്ടു. വി.എസ്. മാത്യൂ, ശോഭാ മോള്‍ മാത്യൂ എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്തവരുടെ കേരളീയ ശൈലിയിലുള്ള വസ്ത്രധാരണവും, 20 ല്‍ പരം വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയും ഗൃഹാതുരത്വ ചിന്തകളെ തൊട്ടുടണര്‍ത്തി. തുടര്‍ന്ന് സീനിയര്‍ അംഗങ്ങളായ ടി.ഇ. തോമസ് കുഞ്ഞമ്മ തോമസ് ദമ്പതികളുടെ 43-#ാ#ം വിവാഹ വാര്‍ഷികം സമുചിതമായി ആഘോഷിച്ച് കേക്ക് മുറിച്ചു. ഉച്ചകഴിഞ്ഞ്, വൈവിദ്ധ്യമാര്‍ന്ന കായിക-വിനോദ പരിപാടികള്‍ നടത്തപ്പെട്ടു. ബൈബിള്‍ ക്വിസ്, ട്രിവിയ ഗെയിം, മെമ്മറി ടെസ്റ്റ്, തുടങ്ങിയ പരിപാടികളോടൊപ്പം വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കളികളും ആവേശമുണര്‍ത്തി. നീന്തല്‍ മത്സരം വേറിട്ട അനുഭവമായി. രാത്രിയില്‍ നടന്ന ടാലന്റ് നൈറ്റില്‍ അന്നാ തോമസ് ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ മാത്യൂസ് ചാണ്ടപ്പിള്ള, ഡേവിഡ് ലൂക്കോസ്, ഉമ്മന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടി ഏവര്‍ക്കും ചിരിയും ചിന്തയും പകര്‍ന്നു. ഞായറാഴ്ച രാവിലെ നടന്ന ആരാധനയ്ക്ക് ടി.ഇ. തോമസ് നേതൃത്വം നല്‍കി. രാജു ചിറ്റാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കുടുംബസംഗമത്തിന്റെ വിജയത്തിനായി എം. ജോര്‍ജ്ജ് കുട്ടി, ആനി ഉമ്മന്‍, ടോം തോമസ്, ഏബ്രഹാം ജോര്‍ജ്ജ്, രാജു ചിറ്റാര്‍, അന്നാ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു. ഓര്‍മ്മകളില്‍ എന്നും തങ്ങിനില്‍ക്കുന്ന നല്ല അനുഭവങ്ങളുമായി 2 മണിയ്ക്ക് കുടുംബസംഗമം പര്യവസാനിച്ചു. റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.