You are Here : Home / USA News

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഫോമ വന്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 13, 2013 09:13 hrs UTC

ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിന്‌ കുടുംബസമേതം ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്കും, മുന്‍ മന്ത്രിയും എംഎല്‍എയുമായ പന്തളം സുധാകരനും ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, കമ്മിറ്റി അംഗം ഡൊമിനിക്‌ തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. സെപ്‌റ്റംബര്‍ 14-ന്‌ രാവിലെ ഫോമയുടെ `മലയാളത്തിന്‌ ഒരുപിടി ഡോളര്‍' പ്രൊജക്‌ട്‌ അദ്ദേഹം ഗ്ലെന്‍വ്യൂവിലുളള മാരിയറ്റ്‌ ഹോട്ടലില്‍ വെച്ച്‌ (1801 Milwaukee Ave) രാവിലെ 9 മണിക്ക്‌ നിര്‍വഹിക്കും. എല്ലാ മലയാളി സുഹൃത്തുക്കളേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (847 800 3570).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.