You are Here : Home / USA News

വൈദിക നിയോഗത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചു

Text Size  

Story Dated: Wednesday, September 11, 2013 10:55 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ഇടവകകള്‍ സ്ഥാപിക്കുവാന്‍ 1971 ഓഗസ്റ്റ്‌ 2-ന്‌ പ. ബസ്സേലിയോസ്‌ ഔഗേന്‍ പ്രഥമന്‍ ബാവാ തിരുമേനിയാല്‍ കല്‍പ്പനമൂലം നിയമിതനായ വെരി റവ. ഡോ. മത്തായി യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ വൈദിക നിയോഗത്തിന്റെ (ഓഗസ്റ്റ്‌ 29, 1953), അറുപതാം വാര്‍ഷികം താന്‍ ഇപ്പോള്‍ വികാരിയായിരിക്കുന്ന ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സെപ്‌റ്റംബര്‍ 8, 2013 ഞയറാഴ്‌ച സമുചിതമായി ആഘോഷിച്ചു. റവ. ഫാ. ഡോ. ബേബി വര്‍ഗീസ്‌ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തദനന്തരം നടന്ന അനുമോദന സമ്മേളനത്തില്‍ റവ. ഫാ. ഡോ. ബേബി വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ച.ു, ചാക്കോ കോയിക്കലേത്ത്‌ ജൂബിലേറിയനെ ഔപചാരികമായി പരിചയപ്പെടുത്തി സംസാരിച്ചു, പി.ഐ ജോണ്‍ പൊന്നാട അണിയിച്ചു, ഇടവക സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ എവര്‍ക്കും സ്വാഗതം ആശംസിക്കയും പ്രശംസാഫലകം വായിക്കുകയും, ഇടവകയ്‌ക്കുവേണ്ടി ഫാ. ബേബി വര്‍ഗീസ്‌ ജൂബിലേറിയന്‌ സമര്‍പ്പിക്കയും ചെയ്‌തു. റവ. ഡോ. സി.കെ. രാജന്‍, റ്റി.വി. വര്‍ഗീസ്‌, ഡോ. പോള്‍ തോട്ടത്തില്‍, ചെറിയാന്‍ ഏബ്രഹാം, ഫീലിപ്പോസ്‌ സാമുവല്‍, സന്ധ്യാ സ്റ്റീഫന്‍, ലിന്‍സി തോട്ടത്തില്‍ എന്നിവര്‍ അനുമോദനപ്രസംഗങ്ങള്‍ നടത്തി. ഇടയ്‌ക്കിടെ കുട്ടികളുടെ ഗാനാലാപം സമ്മേളനത്തിന്‌ മാറ്റു കൂട്ടി. ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ജൂബിലേറിയന്‌ ആശംസ നേര്‍ന്നുകൊണ്ട്‌ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.