You are Here : Home / USA News

ബാബു. പി.സൈമണ്‍ “ബെസ്റ്റ് ഗോള്‍ കീപ്പര്‍”

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 07, 2013 01:50 hrs UTC

ടെക്‌സാസ്): ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 1-ന് സമാപിച്ച പ്രഥമ ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി ബാബു.പി.സൈമണ്‍ സ്വന്തമാക്കി. ശനി ,ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ബാബു.പി.സൈമണ്‍ ഗോള്‍ വലയം കാത്ത ടീം മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഡാളസ് സെന്റ് തോമസ് ക്‌നാനായ ടീം ഒന്നാം സ്ഥാനവും കൊപ്പേല്‍ സെന്റ്.അല്‍ഫോണ്‍സാ ടീം രണ്ടാം സ്ഥാനവും നേടി. ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഗോള്‍ വലയം കാത്ത ബാബു. പി. സെമണ്‍ മത്സരങ്ങളില്‍ ഒരു പന്ത് മാത്രമാണ് ഗോള്‍ വലയത്തിനുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചത്. ഗോളിന് സാധ്യതയുണ്ടായിരുന്ന നിരവധി പന്തുകള്‍ അതി സമര്‍ത്ഥമായി തടഞ്ഞത് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഫുട്‌ബോള്‍ ടീമിലൂടെ കളിച്ചു വളര്‍ന്ന ബാബു.പി.സൈമണ്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ജൂണ്‍ ടീം ഗോള്‍ കീപ്പറായിരുന്നു. കലാകായിക സംസ്‌കാരിക രംഗത്ത് സജ്ജീവ സാന്നിധ്യമായ ബാബു. പി.സൈമണ്‍ നല്ല ഒരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ്. കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി .റവ. സാം മാത്യു നവ്വ ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.