You are Here : Home / USA News

അരിസോണയില്‍ ക്രിസ്‌ത്യന്‍ സംഗീതസന്ധ്യ ഓഗസ്റ്റ്‌ 31 ന്‌

Text Size  

Story Dated: Monday, August 26, 2013 10:46 hrs UTC

റോയ്‌ മണ്ണൂര്‍ ഫീനിക്‌സ്‌: അരിസോണയിലെ ഐ പി സി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 31 ശനിയാഴ്‌ച വൈകിട്ട്‌ 7 മണി മുതല്‍ ടെമ്പി സണ്‍വാലി കമ്മ്യൂണിറ്റി ചര്‍ച്ചില്‍ (6101 S River Dr, Tempe, AZ 85283 ) വച്ച്‌ ക്രിസ്‌ത്യന്‍ സംഗീത സന്ധ്യ നടക്കും. ഇന്‍ഡ്യാ ക്യാമ്പസ്‌ ക്രൂസേഡ്‌ ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട്‌ ബീറ്റ്‌സില്‍ കൂടി ക്രിസ്‌തീയ സംഗീത രംഗത്ത്‌ കടന്നു വന്ന ഗായകന്‍ മാത്യു ജോണ്‍ മലയാളം , ഹിന്ദി, തമിഴ്‌ തുടങ്ങി വിവിധ ഭാഷകളിലായി ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കുന്ന സംഗീതനിശയില്‍ പ്രവേശനം സൗജന്യമാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മാത്യു ജോണ്‍ ആലപിച്ച സീഡി, ആല്‍ബം മുതലായവ ഇവിടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ മനു ചെറുകര തോമസ്‌ (480)999 0147, ഫിലിപ്പ്‌ ഐസക്‌ 4802085785. വെബ്‌സൈറ്റ്‌: www.ipcbethel.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.