You are Here : Home / USA News

ഫ്ലൂ: ഡാലസ് കൌണ്ടിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 03, 2014 11:03 hrs UTC

ഡാലസ് . 2014-15 ഫ്ലൂ സീസണില്‍ ഡാലസ് കൌണ്ടിയിലെ ആദ്യ മരണം സ്ഥിരീകരിച്ചതായി ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച ഡാലസ് കൌണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വീസസ് സ്ഥിരീകരിച്ചു. സാധാരണ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഫ്ലൂ മാരകമായി മാറുന്നത്. ഹെല്‍ത്ത് ഡയറക്ടര്‍ സാഖറി തോംസണ്‍ പറഞ്ഞു. കഴിഞ്ഞ ഫ്ലൂ സീസണില്‍ അമ്പത്തിയഞ്ച് പ്രായമായവരാണ് ഫ്ലൂ ബാധിച്ച് മരണമടഞ്ഞത്. മൂന്ന് കുട്ടികളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

 

ഫ്ലൂവിന്‍െറ ശക്തമായ ആക്രമണത്തിന് വിധേയരാകുന്നവരില്‍ യുവാക്കളും മുതിര്‍ന്നവരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരുമാണെന്ന് ഹെല്‍ത്ത് ഡയറക്ടര്‍ പറഞ്ഞു. ഫ്ലൂ വന്നതിനുശേഷം ചികിത്സിച്ചു ഭേദമാക്കുവാന്‍ ശ്രമിക്കാതെ ഡാലസ് കൌണ്ടിയിലെ എല്ലാവരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതാണ് രോഗം വ്യാപകമാകാതിരിക്കുന്നതിനുളള ഏക മാര്‍ഗ്ഗമെന്ന് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഫാര്‍മസി, ഗ്ലോസറി ഷോപ്പുകള്‍, കൌണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, ഡോക്ടേഴ്സ് ഓഫീസ് എന്നീ സ്ഥലങ്ങള്‍ ഫ്ലൂ പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വാര്‍ത്ത. പി. പി. ചെറിയാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.