You are Here : Home / USA News

ബ്ലെസ്സിംഗ്‌ ടുഡേ- ആയിരത്തിന്റെ നിറവിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 03, 2014 02:02 hrs UTC

ലോകമെമ്പാടുമുള്ള മലയാളികളുടെ ഭവനങ്ങളിലേക്ക്‌ എല്ലാദിവസവും രാവിലെ ക്രിസ്‌തുവിന്റെ സ്‌നേഹ സന്ദേശവുമായി എത്തുന്ന `ബ്ലെസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാം ആയിരത്തിന്റെ നിറവിലേക്ക്‌. കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി `ബ്ലെസ്സിംഗ്‌ സെന്ററിന്റെ' ഒരു ചെറിയ തുടക്കമായി 2011 ജനുവരി 17-ന്‌ പ്രമുഖ ടിവി ചാനലില്‍ ആരംഭിച്ച `ബ്ലെസ്സിംഗ്‌ ടുഡേ'യുടെ ഓരോ വളര്‍ച്ചയും വിശ്വാസത്തിന്റെ കാല്‍വെയ്‌പ്‌ ആയിരുന്നു. തികച്ചും വളരെ ലളിതമായ ഭാഷയില്‍ എല്ലാദിവസവും രാവിലെ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും `ബ്ലെസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെ ജനലക്ഷങ്ങളോട്‌ ദൈവവചനം പങ്കുവെയ്‌ക്കുന്നു.

 

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ജാതി-മത സഭാ വ്യാത്യാസമെന്യേ `ബ്ലെസ്സിംഗ്‌ ടുഡേ' ജനഹൃദയത്തിനുള്ളില്‍ സ്ഥിരപ്രതിഷ്‌ഠ നേടി. ക്രിസ്‌തീയ ടെലിവിഷന്‍ രംഗത്ത്‌ കേരളത്തില്‍ ആദ്യമായി പല നൂതനമായ ആശയങ്ങളും അവതരണ രീതികളും അവതരിപ്പിച്ചത്‌ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമാ ഡാമിയനും ആണ്‌. `ബ്ലെസ്സിംഗ്‌ ടുഡേ'യുടെ അവതരണ രീതി മറ്റു പലരും അനുകരിക്കുന്നത്‌ `ബ്ലെസ്സിംഗ്‌ ടുഡേ'യുടെ ജനഹൃദയത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നു. കേരളത്തിലും കേരളത്തിനു പുറത്തും അനേകര്‍ക്ക്‌ അനുഗ്രഹമായി മാറിയ 'ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍'. `ബ്ലെസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിന്റെ പ്രേക്ഷക സംഗമം ആണ്‌. ജാതി-മത വ്യത്യാസമെന്യേ ലക്ഷക്കണക്കിന്‌ പ്രേക്ഷകരുള്ള `ബ്ലെസ്സിംഗ്‌ ടുഡേ' ടിവി പ്രോഗ്രാം, ഫെയ്‌സ്‌ബുക്ക്‌, യു ട്യൂബ്‌, വെബ്‌സൈറ്റ്‌ എന്നിവയിലൂടെ അനേകര്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വീക്ഷിക്കുന്നു. അമേരിക്കയിലെ പ്രേക്ഷകരുടെ പ്രത്യേക താത്‌പര്യപ്രകാരം `ബ്ലെസ്സിംഗ്‌ ടുഡേ' പ്രേക്ഷകസംഗമം `ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍' ന്യൂയോര്‍ക്ക്‌, സാന്‍ജോസ്‌, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ എന്നീ പ്രമുഖ നഗരങ്ങളില്‍ നടത്തുകയുണ്ടായി.

 

ഡിസംബര്‍ 5,6 തീയതികളില്‍ കൊച്ചി ബ്ലെസിംഗ്‌ സെന്ററില്‍ നടക്കുന്ന ആയിരാമത്‌ എപ്പിസോഡിന്റെ സ്‌തോത്ര ആരാധനയില്‍ ലോകമെമ്പാടുമുള്ള അനേകര്‍ പങ്കെടുക്കുന്നു. ഈയാഴ്‌ച നടക്കുന്ന `ബ്ലെസ്സിംഗ്‌ ടുഡേ' പ്രോഗ്രാമില്‍ കേരളത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ തങ്ങളുടെ ആശംസകള്‍ പങ്കുവെയ്‌ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.themasterministries.org utube: blessingtoday1000

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.