You are Here : Home / USA News

ദേശീയ സ്‌കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 21, 2014 09:55 hrs UTC

പൂനെ: പൂനെയില്‍ നടന്ന ഐ.എസ്‌.സി/ഐ.സി.എസ്‌. 2014- 15 ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഹൈജംപ്‌ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവല്ല കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. തൃശൂരില്‍ നടന്ന എ.എസ്‌.സി/ഐ.സി.എസ്‌. 2014- 15 സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഹൈജംപില്‍ സ്വര്‍ണ്ണമെഡലും, ട്രിപ്പിള്‍ ജംപില്‍ വെങ്കലവും, സ്‌കൂള്‍ കായികതലത്തില്‍ ഹൈജംപിലും ട്രിപ്പിള്‍ ജംപിലും വെള്ളിയും ലഭിച്ചിട്ടുണ്ട്‌. അമേരിക്കന്‍ പ്രവാസി മലയാളി വെണ്ണിക്കുളം നീറുമാങ്കല്‍ മോട്ടി ജോര്‍ജിന്റേയും, സജിനിയുടേയും മകളാണ്‌ അലിറ്റ. സഹോദരന്‍ ആല്‍ബിന്‍ എ.സി.സി.എ വിദ്യാര്‍ത്ഥിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.