You are Here : Home / USA News

വിജയവാഡാ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ ധനസമാഹരണം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 19, 2014 10:37 hrs UTC


ഡാലസ് . കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ വിസാഖ് സിറ്റിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാലസില്‍ നിന്നും ധനസഹായം.

നവംബര്‍ 16 ഞായറാഴ്ച ഇര്‍വിങ്ങില്‍ സംഘടിപ്പിച്ച സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന് സഹായ ധനമായി 55,000 ഡോളര്‍ നല്‍കുന്നതിനുളള സംഭാവനകള്‍ ലഭിച്ചത്. സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് അലുമിനി ഭാരവാഹികളായ ഡോ. സതീഷ് കുമാര്‍, ഡോ. അരുണ്‍ മിത്ര, ഡോ. റെഹമ, ഡോ. വാംസി, ഡോ. സുമന്‍, ഡോ. വിനയ, ഡോ. സുധമയില്‍ എന്നിവര്‍ ചേര്‍ന്ന് പിരിച്ചെടുത്ത തുക റ്റാനാ സൌത്ത് വെസ്റ്റ് പ്രതിനിധി ഡോ. രാജേഷിനെ ഏല്‍പിച്ചു.

പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഈ സംരംഭത്തെ ഡോ. രാജേഷ് പ്രത്യേകം അഭിനന്ദിക്കുയും, ലഭിച്ച തുക ആന്ധ്രാ ഗവണ്‍മെന്റിനെ ഏല്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ചടങ്ങില്‍ റ്റാനാ മുന്‍ പ്രസിഡന്റുമാരായ ഡോ. നവനീത കൃഷ്ണ, ഡോ. പ്രസാദ് തോട്ടക്കുറ, റ്റാനാ ബോര്‍ഡ് അംഗം റാം, മുരളി, ശ്രീകാന്ത്, മജ്ജു ലത, ഉമ, സാംബദോദാ, വിനോദ്, ശിവ, ഡായ്ലിംഗ് അനില്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.