You are Here : Home / USA News

ക്നാനായ നൈറ്റ് ആഘോഷങ്ങള്‍ ആകര്‍ഷകമായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, November 19, 2014 10:35 hrs UTC


                        
ഹൂസ്റ്റണ്‍. ക്നാനായ ഫ്രണ്ട്സ് ഓഫ് ഹ്യൂസ്റ്റണ്‍ എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണിലെ എല്ലാ ക്നാനായ യാക്കോബായ സഭാംഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു  കഴിഞ്ഞ ഒക്ടോബര്‍ 17 വെള്ളിയാഴ്ച സെന്റ് തോമസ് കാത്തലിക് സെന്റര്‍, സ്റ്റാഫോര്‍ഡില്‍ ടത്തപ്പെട്ട ക്നാനായ നൈറ്റ് വന്‍വിജയമായി.  ഹൂസ്റ്റണില്‍ ആദ്യമായാണ് ക്നാനായ യാക്കോബാ സഭയുടെ ഇങ്ങനെയുള്ള ഒരു സംഗമം നടത്തപ്പെടുന്നത്. വൈകിട്ട് 6:30 ഓടെ ആരംഭിച്ച പരിപാടി ക്നാനായ സീനിയേഴ്സിന്റെ പ്രതിനിധികളും ക്നാനായ ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റന്റെ ഭാരവാഹികളുമായ സാം ചാക്കോ, സുരേഷ് എബ്രഹാം, തോമസ് വൈക്കത്തുശ്ശേരില്‍, ബിജു കുര്യന്‍, ബേബി ജോണ്‍, റോണി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

അതേതുടര്‍ന്ന് ശ്രീ. റോണി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഷീബ, ടിയ, ഷൈനി, ടിനു, സുബി, ജോണാ, അക്സാ, അലിയാ, അരുണ്‍, എബി കുറ്റിയില്‍, എറിന്‍, മരിയ, റോയി, സൂസന്‍ തേക്കും മൂട്ടില്‍, മീര, റോണി, ലെക്സിയ, റൂബന്‍, അഖില എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഈ സംഗമത്തിന് മാറ്റ് കൂട്ടി.  ബിജു സുരേഷ്, വി.എസ്. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കിച്ചന്‍ നൃത്തം സദസ്സിനെ ഇളക്കിമറിച്ചു. ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാ ദമ്പതികളേയും ഉള്‍ക്കൊള്ളിച്ചുള്ള കപ്പിള്‍ ഡാന്‍സ് ഇതില്‍ ഒരു വ്യത്യസ്ത അനുഭൂതി ഉണ്ടാക്കി. സുബിന്‍ ചാക്കോയും ജാന്‍സി ജേക്കബും ആയിരുന്നു അവതാരകര്‍. അമേരിക്കയുടെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇതില്‍ ആളുകള്‍ പങ്കെടുത്തു. ശ്രീ തോമസ് വൈക്കത്തുശേരില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്നുള്ള വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം ഏകദേശം രാത്രി 11:30 ഓടെ അത്യന്തം ആഹ്ലാദകരമായ പരിപാടി സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.