You are Here : Home / USA News

ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ബ്ലഡ് ഡ്രൈവ് നവംബര്‍ 15ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 11, 2014 11:30 hrs UTC


                        
ഹൂസ്റ്റണ്‍ . ഇടവക രൂപീകരണത്തിന്‍െറ 40-ാം വര്‍ഷം ആഘോഷിക്കുന്ന ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ഗായക സംഘം നവംബര്‍ 15 ന് ബ്ലഡ് ഡ്രൈവ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍  പൂര്‍ത്തിയാക്കി വരുന്നു.

രക്തദാനത്തിലൂടെ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ക്രമീകരിക്കുന്ന ഈ ബ്ലഡ് ഡ്രൈവില്‍ നിന്നു ശേഖരിക്കുന്ന രക്തം എംഡി ആന്‍ഡേഴ്സന്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കൈമാറുന്നതാണ്.

നവംബര്‍ 15 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെ ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ (5810 ക്കlണ്ഡനPadma_chandrakkalaന്റ്ര ട്ടനPadma_chandrakkalanഗ്നന്റ ". ണ്ണഗ്മന്ഥന്ധഗ്നn77048) നടത്തുന്ന ഈ മഹത്തായ രക്തദാന പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റവ. കൊച്ചു കോശി എബ്രഹാം : 713 408 7390
എബ്രഹാം ജോര്‍ജ് (കൊച്ചുമോന്‍) : 832 401 3890
ആലീസ് ഷാജി മോന്‍ : 713 628 1013

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.