You are Here : Home / USA News

അമേരിക്കന്‍ ഡ്രീംസ് പ്രകാശനം ചെയ്തു

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, November 04, 2014 11:06 hrs UTC


ഹ്യൂസ്റ്റണ്‍. യാത്രാവിവരണ സാഹിത്യത്തില്‍ നാവഗതനായ ബി. വിജയകുമാര്‍ രചിച്ച ’’അമേരിക്കന്‍ ഡ്രീംസ് എന്ന ഗ്രന്ഥം 19-10-2014 ഞായറാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍വച്ച് പ്രസിദ്ധ കവയിത്രി സുഗതകുമാരി ടീച്ചറില്‍നിന്നും തമിഴ്, മലയാള സാഹിത്യകാരന്‍ നീലപത്മനാഭന്‍ ആദ്യപ്രതി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ വസ്തുനിഷ്ഠവും, ലളിതവും, അറിവുകള്‍ പകരുവാന്‍ ഉതകുന്നതരത്തില്‍ എഴുത്തുകാരന്‍ വായനക്കാര്‍ക്ക് പ്രതിപാദിച്ചിട്ടുണ്ടെന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ചെറിയ കാര്യങ്ങള്‍പോലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണെന്ന് ഗ്രന്ഥത്തിന് അവതാരിക എഴുതിയ നീലപത്മനാഭന്‍ പറഞ്ഞു.

ഈശ്വര പ്രാര്‍ത്ഥന കുമാരി ഗോപികാ അനില്‍ ആലപിച്ചു. സത്യഭാമാ ബുക്ക്സ് ഉടമ ചെറമംഗലം ശിവദാസ് യോഗത്തിന് സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഈ ഗ്രന്ഥം തന്റെ രണ്ടാമത്തെ പ്രസിദ്ധീകരണമാണെന്നും മറ്റ് യാത്രാവിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് എഴുതിയിട്ടുള്ളതുകൊണ്ടാണ് താന്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞു. ഈ യോഗത്തിന്റെ അദ്ധ്യക്ഷനും, തിരുവനന്തപുരം ചാല ഗ്രെയിന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ഭരണസമിതി അംഗവുമായ എസ്. താണുപിള്ള, നവാഗതനായ ബി. വിജയകുമാര്‍, വ്യാപാരിയായിട്ടും ഈ ഗ്രന്ഥം രചിക്കുവാന്‍ കാണിച്ച സാഹസികതയെ അനുമോദിച്ചു. തിരുവനന്തപുരം നഗരസഭാ കൌണ്‍സിലര്‍ പി. അശോക്കുമാര്‍ ഇത്രയും പേജുകളുള്ള ഒരു ഗ്രന്ഥം രചിക്കുവാനും, ആ സ്ഥലത്തുള്ള ഫോട്ടോകള്‍ വായനകാര്‍ക്ക് കാണുവാനുള്ള അവസരവും ഒരുക്കിയ ബി. വിജയകുമാറിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന ബോഡി ബില്‍ഡിങ് അസോസിയേഷന്‍ പ്രസിഡന്റും 2013 മൊറോക്കയില്‍വച്ച് നടന്ന ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ ടീമിന്റെ കോച്ചുമായ വി.കെ.അനില്‍കുമാര്‍ ഒരു കായികതാരം കൂടിയായ ബി. വിജയകുമാര്‍ ഒരു ഗ്രന്ഥകര്‍ത്താവായി മാറിയതില്‍ അത്ഭുതം പ്രകടിപ്പിച്ചു.

യോഗത്തിന് നന്ദി പ്രകാശിപ്പിച്ച ഗ്രന്ഥകര്‍ത്താവായ ബി. വിജയകുമാര്‍ തന്നെ ഈ ഉദ്യമത്തിന് പ്രചോദനം നല്‍കിയത് തന്റെ സുഹൃത്തുക്കളാണ് പറഞ്ഞു. അതനുസരിച്ച് തന്റെ സന്ദര്‍ശനവേളയിലെ ഓരോ സ്ഥലത്തെയും കുറിച്ച് താന്‍ എഴുതിവച്ച കാര്യങ്ങള്‍ ഒന്നിച്ച് ഒരു ഗ്രന്ഥമായി രൂപപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.