You are Here : Home / USA News

ദീപിക കുറുപ്പിന് അന്തര്‍ദേശീയ എക്കൊ - ഹീറൊ അവാര്‍ഡ് ന്യുഹാംഷെയറില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 03, 2014 10:12 hrs UTC


 
സാന്‍ഫ്രാന്‍സിസ്കോ (കാലിഫോര്‍ണിയ) . ന്യുഹാംഷെയറില്‍ നിന്നുളള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി 16 വയസുളള ദീപിക കുറുപ്പിന് 2014 ഇന്റര്‍ നാഷണല്‍ യങ്ങ് എക്കോ ഹീറോ അവാര്‍ഡിന് അര്‍ഹയായി.

കുടിവെളള പ്രശ്നം ആഗോള ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ ജനങ്ങളെ ഇതിനെ കുറിച്ചു ബോധവല്‍ക്കരിക്കുന്നതിനും, ശുദ്ധീകരിച്ച കുടിവെളളം എങ്ങനെ ലഭ്യമാക്കാം എന്ന വിഷയത്തെക്കുറിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കുമാണ് ആക്ഷന്‍ ഓഫ് നേച്ചര്‍ ദീപിക കുറിപ്പിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ ഗവേഷണത്തിനൊടുവില്‍ അണു വിമുക്തമായ കുടിവെളളം ലഭ്യമാക്കുന്ന ഫ്യൂരിഫിക്കേഷന്‍ സിസ്റ്റം കണ്ടു പിടിക്കുന്നതില്‍ ദീപിക കുറുപ്പ് വിജയിച്ചിരുന്നു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 780 മില്യണ്‍ ലോക ജനസംഖ്യയാണ് ആവശ്യമായി കുടിവെളളം ലഭിക്കാതെ കഴിയുന്നതെന്ന് ചൂണ്ടി കാണിക്കുന്നു. യൂണിസെഫിന്‍െറ പഠന റിപ്പോര്‍ട്ടില്‍ മüലിന ജല കുടിക്കേണ്ടി വരുന്ന മൂവായിരത്തോളം കുട്ടികളാണ് ഓരോ ദിവസവും മരിക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ മേരിക്കന്‍ വിദ്യാര്‍ഥികള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയില്‍ ദീപികാ കുറിപ്പന് ലഭിച്ച അംഗീകാരവും ഇനി തങ്ക ലിപികളില്‍ കുറിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.