You are Here : Home / USA News

മലയാളത്തിന്റെ അതിര്‍ത്തി കടന്ന്‌ മാധ്യമശ്രീ

Text Size  

Story Dated: Monday, November 03, 2014 09:26 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളത്തിന്റെ ഭാഷാതിര്‍ത്തി കടക്കുന്നതാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്വാധീനം എന്ന്‌ ബോധ്യപ്പെട്ടത്‌ രവി ബാത്ര സ്‌പൊണ്‍സറാ യപ്പോഴാണ്‌. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ മുന്‍നിര അറ്റോര്‍ണിയായ രവി ബാത്ര സ്‌പൊണ്‍ സര്‍ഷിപ്പിനൊപ്പം ഒരു കുറിപ്പും വച്ചിരുന്നു. ഇന്നത്തെ ലോകത്തില്‍ മാധ്യമങ്ങള്‍ എത്ര ശക്‌തമായിരിക്കണമെന്നും എത്രത്തോളം സ്വാതന്ത്ര്യം അനുഭവിക്കണമെന്നും അറ്റോര്‍ ണിയായ എനിക്ക്‌ നല്ല ബോധ്യമുണ്ട്‌. എത്‌നിക്‌ മീഡിയയുടെ പ്രാധാന്യം ഈ കുടിയേറ്റ ഭൂമിയില്‍ എത്രത്തോളമാണെന്നും അറിയാം. അതിനാല്‍ സദയം ഈ സ്‌പൊണ്‍സര്‍ഷിപ്പ്‌ സ്വീകരിച്ചാലും.

മാധ്യമശ്രീ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നും രവി ബാത്ര ഉറപ്പു നല്‍കിയിട്ടുണ്ട്‌. സദസിനെ അഭിസംബോധന ചെയ്യണമെന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അപേക്ഷയും അദ്ദേഹം സ്വീകരിച്ചു.

മാധ്യമശ്രീയെ മലയാളം കടത്തിയവരില്‍ രവി ബാത്രക്കൊപ്പം മറ്റൊരാളുമുണ്ട്‌. അവാര്‍ ഡിനായി അപേക്ഷിച്ചവരില്‍ ഒരു മധ്യപ്രദേശ്‌ സ്വദേശിയുമുണ്ടായിരുന്നു. മലയാള മനോ രമ പ്രസിദ്‌ധീകരണമായ ദി വീക്കിന്റെ കറസ്‌പോണ്ടന്റാണ്‌ ഇദ്ദേഹം.

ഇന്ത്യ പ്രസ്‌ക്ലബ്ബിനും മാധ്യമങ്ങള്‍ക്കും ഒപ്പം എന്നും ഞാനുണ്ട്‌ എന്ന്‌ വ്യക്‌തമാക്കി ക്കൊണ്ടാണ്‌ വെരി.റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയും പത്‌നി എ ല്‍സി യോഹന്നാനും സ്‌പൊണ്‍സറായത്‌. മലയാള മനോരമയുമായി അടുത്തബന്‌ധം പു ലര്‍ത്തുന്ന വെരി.റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ തന്നിലെ മാധ്യമ സ്‌നേഹം ആ ബന്‌ധത്തില്‍ നിന്നായിരിക്കുമെന്നും അനുസ്‌മരിച്ചു. കവയിത്രിയായ പത്‌ നി എല്‍സി യോഹന്നാന്‌ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.
മലയാളം ഐ.പി.ടി.വി ചെയര്‍മാനായ വര്‍ക്കി എബ്രഹാം മാധ്യമശ്രീ സ്‌പൊണ്‍സറായ ത്‌ താനൊരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ആയതിനാലാണ്‌. അമേരിക്കന്‍ മലയാളികളുടെ ഏക ദൃശ്യ മാധ്യമമായ മലയാളം ഐ.പി.ടി.വി ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഭാഗം തന്നെയാണെ ന്ന്‌ വിശ്വസിക്കുന്ന വ്യക്‌തിയാണ്‌ ബിസിനസ്‌ രംഗത്ത്‌ വിജയത്തിന്റെ രസതന്ത്രം രചിച്ചിട്ടു ളള വര്‍ക്കി എബ്രഹാം. നല്ലൊരു വളളംകളി പ്രേമിയായ അദ്ദേഹം നാട്ടില്‍ നിന്നു തിരിച്ചെ ത്തിയ ഉടന്‍ സ്‌പൊണ്‍സര്‍ഷിപ്പ്‌ അയക്കുകയായിരുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഒന്നാംനിര ധനകാര്യ സ്‌ഥാപനമായ മാര്‍ക്‌സ്‌ പനേതില്‍ പാ ര്‍ട്ട്‌ണറായ ജോസഫ്‌ കാഞ്ഞമല സി.പി.എ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സ്‌ഥാപനം മുതല്‍ സഹ കരിച്ച വ്യക്‌തിയാണ്‌. പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാറുളള ജോസഫ്‌ കാ ഞ്ഞമല മാധ്യമശ്രീ സ്‌പൊണ്‍സറായി ഒരിക്കല്‍ കൂടി തന്റെ പ്രതിബദ്‌ധത പ്രകടമാക്കി. വ ന്‍കിട ധനകാര്യ സ്‌ഥാപനത്തിലെ ഏക മലയാളി പാര്‍ട്‌ണര്‍ എന്ന റിക്കാര്‍ഡും കാഞ്ഞമ ലക്കുണ്ട്‌.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, സ്റ്റാറ്റന്‍ ഐലന്‍ഡ്‌ കമ്യൂണിറ്റി ബോര്‍ഡ്‌ പ്രസിഡന്റും ഫോമ മുന്‍ വെസ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ ത്തനങ്ങളില്‍ അകൃഷ്‌ടനായാണ്‌ താന്‍ സ്‌പൊണ്‍സറാകുന്നതെന്ന്‌ അറിയിച്ചു. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട്‌ സമൂഹത്തില്‍ ഇത്രയേറെ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ ഇ ന്ത്യ പ്രസ്‌ക്ലബ്ബിനെ കറക്‌ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്യാപ്‌റ്റന്‍ റാങ്കില്‍ ഇരപുതു വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച രാജു ഫിലിപ്പ്‌ അഭിനന്ദിച്ചു. റിയല്‍ എസ്‌റ്റേറ്റ്‌ സ്‌ഥാപനമാ യ ഓള്‍സ്റ്റാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ ആയ ഇദ്ദേഹം ബിസിസന്‌ രംഗത്തും നേട്ടം കൊയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.