You are Here : Home / USA News

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വാരാന്ത്യ ധ്യാനം നടന്നു

Text Size  

Story Dated: Saturday, November 01, 2014 10:02 hrs UTC

 
   

ബാള്‍ട്ടിമോര്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബര്‍ 24 മുതല്‍ 26 വരെ നടന്നു. മിഡില്‍ സ്‌കൂള്‍ മുതല്‍ കോളേജ്‌ വരെയുള്ള യുവജനങ്ങള്‍ പങ്കെടുത്ത ഈ ധ്യാനത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകള്‍ ക്രമപ്പെടുത്തിയിരുന്നു . സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസും സംഘവുമാണ്‌ ഈ ധ്യാനത്തിനു നേതൃത്വം നല്‌കിയത്‌.

ബാള്‍ട്ടിമോറിലും പരിസരങ്ങളിലുള്ള മറ്റു ദൈവലയങ്ങളില്‍ നിന്നുമായി നൂറോളം യുവജനങ്ങള്‍ ഈ വാരാന്ത്യ ധ്യാനത്തില്‍ പങ്കെടുത്തു. കൗദാശിക ജീവിതവും കത്തോലിക്ക സഭയുടെ മതബോധനവും ആധാരമാക്കി ഒരുക്കിയ വിവിധ ക്ലാസുകളിലൂടെ വിശ്വാസ ജീവിതത്തിന്റെ ആഴങ്ങളെ തൊട്ടറിയുവാന്‍ യുവജനങ്ങള്‍ക്ക്‌ കഴിഞ്ഞതായി ഇടവക വികാരി ഫാ. ജയിംസ്‌ നിരപ്പേല്‍ പറഞ്ഞു. `ഇതൊരു നല്ല തുടക്കമാണ്‌. തോമ്മാശ്ലീഹയില്‍ നിന്നും നാം സ്വീകരിച്ച വിശ്വാസ പൈതൃകം ആവേശത്തോടെ അടുത്ത തലമുറ സ്വീകരിക്കുന്നത്‌ കാണുന്നത്‌ നമുക്ക്‌ വളരെ പ്രതീക്ഷ നല്‌കുന്നു'- അദ്ദേഹം തുടര്‍ന്നു.

ഫാ. അഗസ്റ്റിനൊ ടോറസിനോടൊപ്പം അദ്ദേഹം നേതൃത്വം നല്‌കുന്ന യുവജന മുന്നേറ്റമായ കൊറേസോണ്‍ പ്യുറെ സമൂഹത്തിലെ നാല്‌ മിഷനറിമാരും ഈ ധ്യാനത്തില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റു െ്രെകസ്‌തവ ജീവിത സാക്ഷ്യങ്ങളിലൂടെയും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യത്തെപറ്റി ഫാ. അഗസ്റ്റിനൊ വിവരിച്ചപ്പോള്‍ പങ്കെടുത്തവര്‍ക്ക്‌ അത്‌ മാനസാന്തരത്തിന്റെ അനുഭവം പ്രദാനം ചെയ്‌തു. `നമ്മള്‍ എന്ത്‌ ചെയ്യുന്നു എന്നതിലല്ല, മറിച്ചു ഈശോയുടെ മുന്‍പില്‍ നമ്മള്‍ എന്തായിരിക്കുന്നു എന്നതിലാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌'- അദ്ദേഹം ആഹ്വാനം ചെയ്‌തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചകളും സ്‌കിറ്റുകളും ഈ ധ്യാനത്തെ കൂടുതല്‍ മനോഹരമാക്കി. വൈകുന്നേരം നടന്ന ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും വളരെ അനുഗ്രഹദായകമായിരുന്നു.

മതാപിതാക്കളുടെയും മതബോധന അധ്യാപകരുടെയും ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ഈ ധ്യാനത്തിന്റെ ഒരുക്കത്തില്‍ ഉടനീളം ഉണ്ടായിരുന്നു. ബോബിന്‍ രാജന്‍, റീനി പെരേര എന്നിവരാണ്‌ ഒരുക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.