You are Here : Home / USA News

ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി നാദിന്‍ പട്ടേലിനു നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 14, 2014 11:45 hrs UTC


 
ടൊറന്റോ . ഇന്ത്യയിലെ കനേഡിയന്‍ ഹൈkക്കമ്മിഷണറായി  ഇന്തോ- കനേഡിയന്‍  നാദിന്‍ പട്ടേലിനു(44) നിയമനം നല്‍കിയതായി കനേഡിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബയാഡ് ഉത്തരവില്‍ പറയുന്നു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി റിച്ചാര്‍ഡ് രാഹൂല്‍ വര്‍മ്മയെ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതിനു പിന്നാലെയാണ് കനേഡിയന്‍ ഗവണ്‍മെന്റിന്‍െറ പ്രഖ്യാപനം പുറത്തു വന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് നാദിന്‍ പട്ടേലിന്‍െറ ജനനം.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയതായിരുന്നു.

ഹൈസ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും 1993 ല്‍ പൂര്‍ത്തിയാക്കി. ഒന്റേറിയൊ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിനുശേഷം ഫെഡറല്‍ പബ്ലിക്ക് സര്‍വീസില്‍ ഉദ്യോഗസ്ഥനായി ഷാന്റിഗായയിലെ കനേഡിയന്‍ കോണ്‍സല്‍ ജനറലായിരുന്നു തിരികെ ഓട്ടാവയില്‍ എത്തി കോര്‍പറേറ്റ് പ്ലാനിങ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

44 വയസുളള പട്ടേലിന്‍െറ നിയമനം ഇന്ത്യന്‍- കനേഡിയന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുപകരിക്കും എന്നാണ് ഹൈകമ്മീഷണറായി നിയമനം നല്‍കിയ വിദേശകാര്യ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.