You are Here : Home / USA News

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 04, 2014 04:29 hrs UTC

ഡാളസ്സിലെ കേരളാ ഹിന്ദു സൊസൈറ്റി, കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രസമുച്ചയത്തിന്റെ ആദ്യഘട്ടമായ കെ.എച്ച്.എസ്. സ്പിരച്ചല്‍ ഹാളിന്റെ ഉദ്ഘാടനം കൗണ്‍സിലേറ്റ് ജനറല്‍ ഓഫ് ഇന്‍ഡ്യ ശ്രീ ഹരീഷ് പാര്‍വതനേനി നിര്‍വ്വഹിച്ചു. ക്ഷേത്ര അങ്കണത്തില്‍ കുടുംബസമ്മേതം എത്തിച്ചേര്‍ന്ന കൗണ്‍സിലേറ്റ് ജനറലിനേയും, മറ്റ് വിശിഷ്ട അതിഥികളേയും, താലപ്പൊലിയും, മുത്തുക്കുടയും, ചെണ്ടമേളവുമായി കേരളാ ഹിന്ദുസൊസൈറ്റി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ഹാളിന്റെ പ്രധാന കവാടത്തിലേക്ക് ആനയിച്ചു. വിശിഷ്ട അതിഥികളായ കരോള്‍ട്ടണ്‍ സിറ്റി കൗണ്‍സിലര്‍മാരുടെയും, ശ്രീ കാവാലം ശ്രീകുമാറിന്റേയും സാന്നിദ്ധ്യത്തില്‍ ശ്രീ.ഹരീഷ് പാര്‍വതനേനി നാടമുറിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീ എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങള്‍ക്ക് ആരംഭമായി. താല്‍ക്കാലിക ക്ഷേത്രത്തിന്റെ തുടക്കം മുതല്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ള ശ്രീ. മനു ഭട്ടതിരി, ശ്രീ. വാസുദേവന്‍ നമ്പൂതിരി, ശ്രീ. വിനേഷ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യം ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കി.

 

ഉന്നത ഉദ്യോഗങ്ങളിലിരുന്നുകൊണ്ട് ഭാരതീയ വംശജര്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കുന്ന സംഭാവന വിലപ്പെട്ടതാണെന്ന് കൗണ്‍സിലേറ്റ് ജനറല്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന പ്രശസ്ത ഗായകന്‍ ശ്രീ. കാവാലം ശ്രീകുമാറും സംഘവും ഒരുക്കിയ നാദബ്രഹ്മലയം ഉദ്ഘാടനചടങ്ങില്‍ ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യം അനുഭവപ്പെടുത്തി. കെ.എച്ച്.എസ്. ട്രസ്റ്റി ചെയര്‍ ശ്രീ. വിലാസ് കുമാര്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, 2015, മെയ് 20ന് നടത്താനിരിക്കുന്ന പ്രതിഷ്ഠാ കര്‍മ്മത്തില്‍ എല്ലാവരുടേയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. താല്‍ക്കാലിക ക്ഷേത്രത്തില്‍ തുടര്‍ന്നുവരുന്ന നിത്യപൂജകളുടേയും, ഭാഗവത പാരായണത്തിന്റേയും അനുഗ്രഹം മൂലമാണ് ക്ഷേത്ര സമുചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ സംഭവിക്കുന്നതെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമളാ നായര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.