You are Here : Home / USA News

കബറിങ്കല്‍ എല്‍ദോ ബാവ മ്യൂസിക്‌ സി.ഡി പ്രകാശനം ഒക്‌ടോബര്‍ 3-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 26, 2014 08:35 hrs UTC

   

ബോസ്റ്റണ്‍: അഭയാര്‍ത്ഥികളുടെ അഭയകേന്ദ്രമായ, മാമലനാടിന്റെ അതിശ്രേഷ്‌ഠനായ കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌, ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ പള്ളിയില്‍ വെച്ച്‌ `കബറിങ്കല്‍ എല്‍ദോ ബാവ' എന്ന മ്യൂസിക്‌ സി.ഡി. ഒക്‌ടോബര്‍ മൂന്നിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 8 മണിക്ക്‌ അഭിവദ്യ മോര്‍ തീത്തോസ്‌ യല്‍ദോസ്‌ തിരുമേനി പ്രകാശനം ചെയ്യുന്നു.

യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചാണ്‌ സി.ഡി പ്രകാശനം ചെയ്യുന്നത്‌. ഒക്‌ടോബര്‍ 3,4 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും ബോസ്റ്റണില്‍ ആഘോഷിക്കുന്ന പെരുന്നാള്‍ ചടങ്ങുകളിലേക്ക്‌ എല്ലാവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശേരി അറിയിച്ചു. ബാവയെ സ്‌തുതിച്ചുകൊണ്ട്‌ തയാറാക്കിരിക്കുന്ന ഈ സിഡിയിലെ പത്ത്‌ ഗാനങ്ങള്‍ പ്രശസ്‌ത ഗായകരായ ബിജു നാരായണന്‍, കെസ്റ്റര്‍, വില്‍സണ്‍ പിറവം, ഗോപികാ ഉണ്ണി തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു. കുര്യാക്കോസ്‌ മണിയാറ്റുകുടിയില്‍ രചിച്ചിരിക്കുന്ന ഗാനങ്ങള്‍ ശ്രുതിമധുരവും ദൈവീകസാന്നിധ്യ സംഗീതാരാധാനയുടെ ഊഷ്‌മളതയും പ്രദാനം ചെയ്യുന്ന സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത സംഗീത അധ്യാപകനായ തോമസ്‌ വാരപ്പെട്ടിയാണ്‌. ഈ സി.ഡിയിലെ സുറിയാനി ലിറിക്‌സ്‌ തയാറാക്കിയിരിക്കുന്നത്‌ ബഹു. സാജു കീപ്പനശേരി അച്ചനാണ്‌. സി.ഡിയുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ പള്ളിക്ക്‌ സ്വന്തമായി ആരാധനാലയം ലഭ്യമാക്കുന്നതിലേക്ക്‌ വിനിയോഗിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും, സി.ഡി ലഭിക്കുന്നതിനും ബന്ധപ്പെടുക: ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശേരി (വികാരി) 732 272 6966, ജെബിന്‍ മാത്യു (സെക്രട്ടറി) 603 548 0602, ബിനു ജോസഫ്‌ (ട്രഷറര്‍) 978 947 0360.

കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ (വൈസ്‌ പ്രസിഡന്റ്‌) 781 249 1934 അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.