You are Here : Home / USA News

ഒര്‍ലന്റൊ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ ചെയ്‌ത്‌ മലങ്കര സഭയ്‌ക്ക്‌ സമര്‍പ്പിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 20, 2014 09:28 hrs UTC

 
ഫ്‌ളോറിഡ: 2012 ല്‍ മലങ്കര ഓര്‍ത്തോഡോക്‌സ്സഭയുടെ സൗത്ത്‌വെസ്‌റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി: അലക്‌സിയോസ്‌ മാര്‍ യൂസേബിയോസ്‌ മെത്രാപൊലീത്ത ഫ്‌ളോറിഡയിലെ ഒര്‍ലന്റൊയില്‍ അനുവദിച്ച സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ കൂദാശ ചെയ്‌ത്‌ മലങ്കര സഭക്ക്‌ സമര്‍പ്പിക്കും.
 
സെപ്‌റ്റംബര്‍ 24, 25 (ബുധന്‍, വ്യാഴം) തീയതികളിലാണ്‌ ദേവാലയത്തിന്റെ ശുദ്ധീകരണവും, പ്രതിഷ്ടാ ശുശ്രൂഷയും നിര്‍വ്വഹിക്കുക. സെപ്‌റ്റംബര്‍ 24 ബുധനാഴ്‌ച 12.30നു ഒര്‍ലന്റൊയിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാധിപന്‍ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌ മെത്രാപ്പോലീത്തായെയും വൈകിട്ട്‌ 5.00മണിക്ക്‌ ദേവാലയത്തിലേക്ക്‌ സ്വികരിച്ചാനയിക്കും.. 6.00മണിക്ക്‌ സന്ധ്യാ നമസ്‌കാരത്തോടെ ദേവാലയ പ്രതിഷ്ടാ ശുശ്രുഷയുടെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കും.
 
സെപ്‌റ്റംബര്‍ 25 വ്യാഴാഴ്‌ച രാവിലെ 7നു പ്രഭാതനമസ്‌കാരത്തെ തുടര്‍ന്ന്‌ കൂദാശയുടെ രണ്ടാം ഭാഗവും, വി. കുര്‍ബ്ബാനയും നടക്കും. ദേവാലയത്തിന്റെ താക്കോല്‍ ഇടവകട്രസ്‌ടീ ശ്രി.കുര്യന്‍ സഖറിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്ക്‌ സമര്‍പ്പിക്കും. തുടര്‍ന്ന്‌ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. , മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജൊസഫ്‌, വൈദീക സ്രേഷ്ടര്‍, മലങ്കര സഭാ മാനേജിഗ്‌ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
 
ഇതോടെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രസനത്തില്‍പ്പെട്ട ഫ്‌ളോറിഡയിലെ ഒര്‍ലാന്‌ടോ നഗര ഹൃദയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയില്‍ ഏകദേശം 78 സെന്റില്‍ മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും ഒര്‍ലാന്‌ടോയിലുള്ള ഓര്‍ത്തഡോക്‌സ്‌ സഭാമക്കളുടെ പ്രാര്‍ഥനയുടെയും, കഠിനപരിശ്രമത്തിന്റെയും, മലങ്കര സഭയോടുള്ള കൂറിന്റെയും, ഫലമായി സ്വന്തമായി ലഭ്യമായതില്‍ മലങ്കര സഭാമക്കള്‍ക്ക്‌ എന്നും അഭിമാനിക്കാം.
 
ഒര്‍ലാന്റോ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും 8 മൈല്‍ ദൂരത്തിലും, ഡിസ്‌നി വേള്‍ഡില്‍ നിന്നും 4 മൈല്‍ ദൂരത്തിലും ഒര്‍ലാന്‌ടോ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദര്‍ശനാര്‍ദ്ധം ഒര്‍ലാന്‌ടോയില്‍ വരുന്നവര്‍ക്കും എന്തുകൊണ്ടും അഭികാമ്യമാണ്‌.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 6783420246, അലക്‌സ്‌ അലക്‌സാണ്ടര്‍ (കൂദാശാ കമ്മിറ്റി കണ്‍വീനര്‍) 4172998136
 
St.Mary's Orthodox Church
808, 4th St, Orlando, FL 32824
www.stmarysorlando.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.