You are Here : Home / USA News

ഫിലിപ്പ് എ. മിന്‍ പുതിയ യുഎസ് കോണ്‍സല്‍ ജനറല്‍

Text Size  

Story Dated: Friday, September 19, 2014 12:27 hrs UTC


ചെന്നൈ . ചെന്നൈ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ കോണ്‍സല്‍ ജനറലായി ഫിലിപ്പ് എ. മിന്‍ ചുമതലയേറ്റു. പെന്‍സില്‍വാനിയായിലെ ഹാവേര്‍ഫോര്‍ഡ് കോളജില്‍ നിന്ന് കലാചരിത്രത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ബിരുദം നേടിയിട്ടുളള കോണ്‍സല്‍ ജനറല്‍ മിന്‍ സിയാറ്റിലിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ ഗ്രാജുവേറ്റ് പഠനവും പൂര്‍ത്തിയാക്കി. വാഷിഗ്ടണ്‍ ഡിസിയിലെ നാഷണല്‍ വാര്‍ കോളജില്‍ നിന്ന് നാഷണല്‍ സെക്യൂരിറ്റി  പോളിസിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും നേടിയിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സുപ്പിരിയര്‍ ഹോണര്‍ അവാര്‍ഡിന് മൂന്ന് പ്രാവശ്യം അര്‍ഹനായി.

വാഷിങ്ടണ്‍ ഡിസി മേഖലയിലാണ് കോണ്‍സല്‍ ജനറല്‍ മിന്‍ ജനിച്ചത്. ക്ലാസിക്കല്‍ പിയാനിസ്റ്റായ യൂണ് യങ്ങ് ലീയാണ് ഭാര്യ.

 

ബ്രസീലിലെ റയോ ഡി. ജനീറോ, പോളണ്ടിലെ വാഴ്സോ, കൊറിയയിലെ സിയൂള്‍, ജപ്പാനിലെ ടോക്യോ, കൊളംബിയായിലെ ബൊഗോട്ട, പാക്കിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളിലായി തെക്കേ അമേരിക്കയിലും യൂറോപ്പിലും കിഴക്കന്‍ ഏഷ്യയിലും തെക്കേ ഏഷ്യയിലും യുഎസ് വിദേശകാര്യ സര്‍വീസിലെ തന്റെ 27 വര്‍ഷത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍ കോണ്‍സല്‍ ജനറല്‍ മിന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വാഷിംഗ്ടണില്‍ കോണ്‍സുലര്‍ അഫയേഴ്സിലും ഓഫീസ് ഓഫ് ജാപ്പനീസ് അഫയേഴ്സിലും കോണ്‍സുലര്‍ ജനറല്‍ മിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.