You are Here : Home / USA News

ലോംഗ്‌ ഐലന്റില്‍ 28ന്‌ ഉജ്ജ്വല ഓണാഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 14, 2014 12:27 hrs UTC

ന്യൂയോര്‍ക്ക്‌ : ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നാസു കൗണ്ടിയുമായി സഹകരിച്ചുകൊണ്ട്‌ സെപ്‌റ്റംബര്‍ 28ന്‌ ഞായറാഴ്‌ച ഉജ്ജ്വല ഓണാഘോഷം നടത്തപ്പെടുന്നു. ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ ഓഡിറ്റോറിയത്തില്‍ (1601, Marcus Ave, New Hyde Park, NY 11040) ഉച്ചക്ക്‌ 1.00 ന്‌ സമാരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ പ്രവാസി മലയാളി സമൂഹത്തിലെ സാമൂഹ്യ- സാംസ്‌ക്കാരിക- സാഹിത്യ രംഗത്തെ പ്രമുഖരോടൊപ്പം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും നാസു കൗണ്ടിയിലെ ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്‌.

 

ഐശ്വര്യത്തിന്റെയും സമ്പദ്‌ സമൃദ്ധിയുടെയും ഉല്‍സവമായ തിരുവോണം ഓരോ പ്രവാസി മലയാളിക്കും ഗൃഹാതുരസ്‌മരണകളുണര്‍ത്തുന്ന ദേശീയ ഉല്‍സവമാണ്‌. മഹാബലിയും, തിരുവോണ സദ്യയും, അത്തപ്പൂക്കളവും, ഓണ ഊഞ്ഞാലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ഓണ സ്‌മരണകളുടെ പുനരാവിഷ്‌ക്കാരം കൂടിയാകും ഈ വര്‍ഷത്തെ ലോംഗ്‌ ഐലന്റിലെ ആഘോഷങ്ങളെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അത്തപ്പൂക്കള മല്‍സരം നടത്തി വിജയികളാകുന്നവര്‍ക്ക്‌ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കേരളീയ വേഷവിധാനങ്ങളോടെ താലപ്പൊലിയേന്തിയ മലയാളി മങ്കമാര്‍ മഹാബലിക്കും വിശിഷ്ടാത്ഥികള്‍ക്കും സ്വാഗതമേകും.

 

മേളക്കൊഴുപ്പേറിയ ചെണ്ടമേളവും അകമ്പടിയാകും. കേരളത്തിന്റെ തനതുകലയായ തിരുവാതിരയും, ഇതര കലാരൂപങ്ങളും വേദിയില്‍ അരങ്ങേറും. കൂടാതെ യുവതീയുവാക്കളും, കുട്ടികളും അവതരിപ്പിക്കുന്ന വിവിധ സംഗീത- നൃത്തനൃത്യങ്ങള്‍ തുടങ്ങിയ ഒട്ടനവധി കലാവിരുന്നുകളും അരങ്ങേറും. ലോംഗ്‌ ഐലന്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്‌മയാകുന്ന ആഘോഷപരിപാടികള്‍ ധന്യമാക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റെ (IAMAL) ന്റെ പ്രസിഡന്റ്‌ ശ്രീ.സാബു ലൂക്കോസ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ. ബഞ്ചമിന്‍ ജോര്‍ജ്ജ്‌, സെക്രട്ടറി ശ്രീ. ബേബി കുര്യാക്കോസ്‌, ട്രഷറര്‍ ശ്രീ. മാത്യൂ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മറ്റികള്‍ പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

സാബു ലൂക്കോസ്‌ (പ്രസിഡന്റ്‌) 516 902 4300. ബഞ്ചമിന്‍ ജോര്‍ജ്ജ്‌ (ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍) 516 851 6577, ബേബി കുര്യാക്കോസ്‌(സെക്രട്ടറി) 516 270 2722. മാത്യൂ തോമസ്‌(ട്രഷറര്‍) 917 539 1652, വേണു ഗോപന്‍ (വൈസ്‌ പ്രസിഡന്റ്‌) 516 984 3643 , ജോര്‍ജ്ജ്‌ തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി) 516 849 9255, ജെയിംസ്‌ മാത്യൂ (ജോയിന്റ്‌ ട്രഷറര്‍) 718 344 0846. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.