You are Here : Home / USA News

സാന്റാ അന്നയില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 12, 2014 10:19 hrs UTC

 
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ എട്ടുനോമ്പാചരണവും തിരുനാളും പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിച്ചു. 
 
പരിശുദ്ധ അമ്മയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള എട്ടുനോമ്പുദിവസങ്ങളില്‍ വൈകുന്നേരം വി. കുര്‍ബാനയും, തുടര്‍ന്ന്‌ ജപമാല പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ഇടവകയിലെ ഓരോ വാര്‍ഡ്‌ അംഗങ്ങളാണ്‌ ദിവസേനയുള്ള പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌. 
 
തിരുനാള്‍ ദിനമായ ഞായറാഴ്‌ച രാവിലെയുള്ള ദിവ്യബലിയില്‍ ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേയുള്ള തന്റെ വചനസന്ദേശത്തില്‍, കുടുംബ പ്രാര്‍ത്ഥനയില്‍ അമ്മയോട്‌ നിരന്തരമായി പ്രാര്‍ത്ഥിച്ച്‌ ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ എന്ന്‌ ആശംസിച്ചു. 
 
ദിവ്യബലിക്കുശേഷം ആഘോഷമായ ലദീഞ്ഞും തുടര്‍ന്ന്‌ മാതാവിന്റെ രൂപം വഹിച്ച്‌ പൊന്നിന്‍ കുരിശും മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള പ്രദക്ഷിണത്തില്‍ എല്ലാവരും പങ്കുചേര്‍ന്നു. തത്സമയം ഇടവക ഗായകസംഘം മാതാവിന്റെ സ്‌തുതിഗീതങ്ങള്‍ ആലപിച്ചു. 
 
പ്രദക്ഷിണത്തിനുശേഷം അനുഗ്രഹ പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ നേര്‍ച്ച കാഴ്‌ചകളും സമര്‍പ്പിച്ചു. ട്രസ്റ്റി ആനന്ദ്‌ കുഴിമറ്റത്തിലിന്റെ നേതൃത്വത്തില്‍ ഇടംവകാംഗങ്ങള്‍ ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.