You are Here : Home / USA News

മലങ്കര മെത്രാപോലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ്‌ കമ്മറ്റി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 12, 2014 10:14 hrs UTC

 
കോട്ടയം: സഭാ മാജിേംഗ്‌ കമ്മറ്റിയുടെ ഒരു യോഗം ഇന്ന്‌ രാവിലെ 10്‌ കോട്ടയം പഴയ സെമിാരിയില്‍ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടി. 201314 ലെ ബഡ്‌ജറ്റില്‍ കവിഞ്ഞ ചെലവുകളുടെ സ്‌റേറ്റ്‌മെന്റ്‌, സമുദായ വരവു ചെലവുകളുടെ 201314 ലെ തെരട്ടും ഓഡിറ്റ്‌ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ അവതരിപ്പിച്ചത്‌ വിശദമായ ചര്‍ച്ചക്ക്‌ ശേഷം പാസാക്കി. ഇന്‍കം ടാക്‌സ്‌ റൂള്‍ പ്രകാരം ശേഖരിച്ച തുകകളുടെ ഉപയോഗം സംബന്ധിച്ച പ്രമേയം യോഗം പാസാക്കി. സമുദായത്തിന്റെയും പരുമല സെമിാരിയുടെയും 201415 ലേക്കുള്ള ഓഡിറ്റര്‍ ആയി റിജേഷ്‌ ചിറത്തിലാട്ട്‌ ആന്‍ഡ്‌ അസോസിയേറ്റിന്റെ നിയമനം മാനേജിഗ്‌ കമ്മറ്റി അംഗീകരിച്ചു.
 
മെത്രാന്‍ ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച്‌ സഭാ മാനേജിഗ്‌കമ്മറ്റി പാസാക്കിയ പ്രമേയം പൂര്‍ണഅര്‍ത്ഥത്തില്‍ എല്ലാവരും ഉള്‍കൊള്ളണംമെന്നു സഭാമാനേജിഗ്‌ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി പരിശുദ്ധ കാതോലിക്ക ബാവ നിയമിച്ച സമിതി പൂര്‍ണആധികാരികത ഉള്ളതാണ്‌ എന്നും മിനിട്‌സില്‍ രേഖപ്പെടുത്തി. ആ സമിതിയുടെ റിപ്പോര്‍ട്ട്‌ ഒക്ടോബര്‍ 30 നു മുമ്പായി പരിശുദ്ധ കാതോലിക്ക ബാവയ്‌ക്ക്‌ സമര്‍പ്പിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കുവാനായി നവംബര്‍ 18നു വീണ്ടും ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യുവാനായി പ്രത്യേക മാനേജിഗ്‌ കമ്മറ്റി കൂടും.
 
ജനങ്ങളും സുന്നഹദോസും രണ്ടാണെന്ന്‌ വരരുത്‌. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും മാനേജിഗ്‌ കമ്മറ്റിയും ഒരേ അഭിപ്രായ ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ബോംബെ ഭദ്രാസന മെത്രാപൊലീത്ത ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ അടിവരയിട്ടു പറഞ്ഞു.
 
ചോദ്യോത്തര വേളയോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ സഭാ മാജിേംഗ്‌ കമ്മറ്റിക്ക്‌ മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റ കാര്യങ്ങള്‍ തീരുമാിക്കാന്‍ അധികാരമില്ലെന്ന രണ്ടു മെത്രാപ്പോലീത്താമാരുടേതായി വന്ന ലേഖനങ്ങളും അവയുടെ സാധുതയും, കാതോലിക്കാ സമന്മാരില്‍ മുമ്പന്നെ വാദവും ചര്‍ച്ച ചെയ്യപ്പെട്ടു. അടുത്തകാലത്തായി ചില മാധ്യമങ്ങളിലെ ചര്‍ച്ച കാതോലിക്ക ബാവയുടെ അധികാരത്തെ കുറിച്ചാണ്‌. നിര്‍ഭാഗ്യവശാല്‍ കാതോലിക്ക സമന്മാരില്‍ മുമ്പന്‍ മാത്രമാണ്‌ എന്ന്‌ ചിലര്‍ വാദിക്കുന്നത്‌. ഇത്‌ ഭാവിയില്‍ സഭക്ക്‌ ദോഷകരമായി ബാധിക്കും. മലങ്കര സഭയുടെ ഭരണഘടനയില്‍ മലങ്കര മെത്രാപോലീത്തക്ക്‌ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത അധികാരം ഉണ്ടെന്നുള്ള ബാന്‌ഗ്ലൂര്‍ ഭദ്രാസന മെത്രാപൊലീത്ത ഡോ. എബ്രഹാം മാര്‍ സെറാഫിമിന്റെ പ്രസ്‌താവന കരഘോഷത്തോടെയാണ്‌ മാനേജിഗ്‌ കമ്മറ്റി അംഗങ്ങള്‍ സ്വീകരിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.