You are Here : Home / USA News

ന്യൂജേഴ്‌സി സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓണം ഗംഭീരമായി

Text Size  

Story Dated: Monday, September 08, 2014 06:47 hrs UTC

 
ന്യൂജേഴ്‌സി: സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓണം ഗംഭീരമായി ആഘോഷിച്ചു. കേരളീയരുടെ മാത്രമായിരുന്ന ഓണം ഇന്നു ലോകത്തെമ്പാടുമുഉള്ള മലയാളികള്‍ ആഘോഷിക്കുമ്പോള്‍, മഹാബലി തമ്പുരാന്റെ വരവ്‌ മലയാളികള്‍ക്ക്‌ പ്രതീക്ഷയും സമാധാനവും പകര്‍ന്നു തരട്ടേ എന്നു പള്ളി സെക്രട്ടറി സണ്ണി ജേക്കബ്‌, ട്രഷറര്‍ ജോര്‍ജ്‌ മാത്യു (ബൈജു) എന്നിവര്‍ ആശംസിച്ചു. 
 
പരിപാടികള്‍ക്ക്‌ നേതൃത്വംനല്‍കിയ സി.സി. മാത്യു അച്ചനും, വിജയ്‌ തോമസ്‌ അച്ചനും സഭാംഗങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. 
 
ഇലയില്‍ വിളമ്പിയ 17 കൂട്ടം വിഭവസദ്യ, ലോകഭക്ഷണങ്ങളില്‍ ഓണസദ്യയെ വെല്ലാന്‍ അധികം ഭക്ഷണങ്ങള്‍ ഇല്ല എന്നു തെളിയിക്കുന്നതായിരുന്നു. സന്തോഷ്‌ തോമസിന്റെ ഗാനാലാപനം പരിപാടിയുടെ മാറ്റുകൂട്ടി. പ്രമുഖ ടെലിവിഷന്‍ അവതാരക ജെസ്സിക പുരയ്‌ക്കല്‍, ആദ്യാവസാനം വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. `ഓണം അടുത്ത ആഴ്‌ചയിലും ഉണ്ടാവുമോ അമ്മേ' എന്ന ഒരുകുഞ്ഞുകുഞ്ഞിന്റെ നിഷ്‌കളങ്കചോദ്യം, അവര്‍ഓണം എത്രഅധികം ആസ്വദിച്ചു എന്നതിന്റെ തെളിവായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.