You are Here : Home / USA News

കാണാതായ റെനി ജോസിനുവേണ്ടി ജെ.എഫ്‌.എ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു

Text Size  

Story Dated: Friday, September 05, 2014 11:26 hrs UTC

- തോമസ്‌ കൂവള്ളൂര്‍

ന്യൂയോര്‍ക്ക്‌ : കാണാതായ റെനി ജോസിനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുവേണ്ടിയും പ്രസ്‌തുത തെരച്ചിലില്‍ എഫ്‌. ബി. ഐ എത്രയും വേഗം ഇടപെടണം എന്ന ആവശ്യവും ഉന്നയിച്ചുകൊണ്ട്‌ ഈ കഴിഞ്ഞ ആഗസ്റ്റ്‌ 26ന്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ 6 മണിക്ക്‌ യോങ്കേഴ്‌സിലെ ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച്‌ ജെ.എഫ്‌ എയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ ആലോചനായോഗത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുകയുണ്ടായി. മുന്‍ തീരുമാന പ്രകാരം കൃത്യസമയത്തു തന്നെ യോഗം ആരംഭിച്ചു. റവ. വില്‍സണ്‍ ജോസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രസ്‌തുത യോഗത്തില്‍ ജെ.എഫ്‌.എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്‌തു. കാണാതായ റെനി ജോസിന്റെ മാതാവ്‌ ഷേര്‍ലി ജോസും , പിതാവ്‌ ജോസ്‌ ജോര്‍ജ്ജും, സഹോദരി രേശ്‌മ ജോസും, അവരോടൊപ്പം ആല്‍ബനിയിലെ മലയാളിസംഘടനയായ ക്യാപ്പിറ്റല്‍ ഡിസ്‌ട്രിക്ട്‌ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ്‌ ടോണി വാച്ചാപറമ്പിലും , യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍, യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സിലിന്റെ മുന്‍ പ്രസിഡണ്ട്‌ വില്‍സണ്‍ ടെറേറോ, റവ.വില്‍സണ്‍ ജോസ്‌ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജെസ്റ്റിസ്‌ ഫോര്‍ ആള്‍ (ജെ.എഫ.്‌എ) എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകരായ എം.കെ മാത്യൂസ്‌, ജോര്‍ജ്‌ പാടിയേടത്ത്‌ , ജോയി പുളിയനാല്‍, അന്നമ്മജോയി, മോളി ജോണ്‍, രവീന്ദ്രന്‍ നാരായണന്‍ എന്നിവരൊടൊപ്പം ഇന്ത്യയില്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ ട്രഷറര്‍ ജോര്‍ജ്‌ കുട്ടി ഉമ്മന്‍, ചെയര്‍മാന്‍, ജോര്‍ജ്ജ്‌ ഉമ്മന്‍, കമ്മറ്റി മെമ്പര്‍ ബിനോയി ജോര്‍ജ്‌ , എത്സമ്മ ജോയി, ഫൊക്കാനായുടെ നാഷണന്‍ ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവരും പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇട്ടന്‍ ജോര്‍ജ്‌ എം.സി യായി യോഗം നിയന്ത്രിച്ചു. ഒരു സാമൂഹ്യപ്രവര്‍ത്തകനും, മനുഷ്യാവകാശ പ്രവര്‍ത്തകനും, ക്രിസ്‌തുമത പണ്ഡിതനുമായ റവ. വില്‍സണ്‍ ജോസിന്റെ ബൈബിളിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണം കാണാതായ ആടിന്റെ ഉപമ (മത്തായി ചാപ്‌റ്റര്‍ 15) സദസ്സിലുണ്ടായിരുന്നവര്‍ക്ക്‌ റെനി ജോസിനെ കണ്ടുപിടിക്കുവോളം അടങ്ങിയിരുന്നു കൂടാ എന്ന്‌ ഉണര്‍ന്നു ചിന്തിക്കാന്‍ അവസരം നല്‍കി.

 

അതോടൊപ്പം തന്റെ കാണാതായ നാണയം നഷ്ടപ്പെട്ട സ്‌ത്രീ അത്‌ കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന വിശ്വസ്‌തയായ സ്‌ത്രീയുടെ ഉപമയും മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ മകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉപമയും റവ .വില്‍സണ്‍ ജോസ്‌ വിശദീകരിച്ചപ്പോള്‍ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ അസംബ്ലി മെമ്പറും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും യഹൂദവംശജയും, പ്രശസ്‌ത അറ്റോര്‍ണിയും കൂടി ആയ ഷെല്ലി മേയര്‍ റെനി ജോസിനെ കണ്ടുപിടിക്കുന്ന കാര്യത്തില്‍ തന്നാലാവുന്നത്‌ ചെയ്‌തുതരാമെന്നും, അതിനുവേണ്ടി യുഎസ്‌ അറ്റോര്‍ണി ജനറല്‍ എറിക്‌ ഹോള്‍ഡറിനും മറ്റ്‌ സെനറ്റര്‍മാര്‍ക്കും ഹോള്‍ഡറിനും, മറ്റ്‌ സെനറ്റര്‍മാര്‍ക്കും കൊടുക്കേണ്ട പെറ്റീഷന്‍ നല്ലരീതിയില്‍ ഡ്രാഫ്‌റ്റു ചെയ്യാന്‍ സഹായിക്കാമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്‌തു. റെനി ജോസിന്റെ മാതാപിതാക്കള്‍ കൊണ്ടുവന്നിരുന്ന മെമ്മോറാണ്ടം ഷെല്ലിമേയര്‍ക്ക്‌ നല്‍കുകയുണ്ടായി.

 

 

ഡൊമിനിക്കന്‍ കമ്മ്യൂണിറ്റിയിലെ ആക്ടിവിസ്റ്റുകൂടിയായ വില്‍സണ്‍ ടെറേറോ തന്റെ പ്രസംഗത്തില്‍ മൈനോറിറ്റി ആയതിനാലാണ്‌ റെനി ജോസിനെ കണ്ടുപിടിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര സഹകരണം ഇതേവരെ കിട്ടാതെ പോയതെന്നും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ എഫ്‌ ബി ഐ ഇക്കാര്യത്തില്‍ ഇടപെടുമെന്നതിന്‌ സംശയമില്ല എന്നും, ഇക്കാര്യത്തില്‍ തന്റെ കമ്മ്യൂണിറ്റിയുടെ എല്ലാവിധ പിന്‍തുണയും നല്‍കുന്നതായിരിക്കും എന്ന്‌ ഉറപ്പുനല്‍കി.

 

ഷെല്ലിമേയര്‍ തന്റെ മറുപടി പ്രസംഗത്തില്‍ അമേരിക്കയിലെമ്പാടുമുള്ള ഇന്ത്യന്‍ അസ്സോസിയേഷനുകള്‍ അവരവരുടെ പ്രദേശത്തെ സെനറ്റര്‍മാര്‍ക്കും, കോണ്‍ഗ്രസ്‌ മെമ്പര്‍മാര്‍ക്കും റെനി ജോസിനെ കണ്ടുപിടിക്കുന്ന കാര്യത്തില്‍ ഇടപെടണം എന്നുള്ള ലെമ അയച്ചാല്‍ പെട്ടെന്ന്‌ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാന്‍ ഇടയാക്കുമെന്നും, ആല്‍ബവും ചെയ്യിച്ച്‌ അതിന്റെ കോപ്പി എല്ലാ മലയാളി സംഘടനാ പ്രസിഡണ്ടുമാര്‍ക്കും കൊടുക്കാനുള്ള സുഹൃത്തായ ചുമതല ഏല്‍ക്കുകയും ചെയ്‌തു. ഇത്‌ ഒരു തുടക്കം മാത്രമാണെന്നും അമേരിക്കയിലെമ്പാടുമുള്ള മലയാളി സംഘടനകളുടെ സഹകരണം കിട്ടിയെങ്കില്‍ മാത്രമേ വേണ്ടത്ര രീതിയില്‍ കാര്യങ്ങള്‍ സുഗമമായി നടക്കുകയുള്ളൂ എന്നും കമ്മറ്റി വിലയിരുത്തി. ഇത്തരത്തിലുള്ള ഒരനുഭവം സാധാരണക്കാരായ കുടുംബാംഗങ്ങള്‍ക്ക്‌ താങ്ങാനാവാത്തതാണെന്നും സമൂഹത്തിന്റെ സഹകരണം ഇല്ലെങ്കില്‍ എല്ലാം തേഞ്ഞുമാഞ്ഞ്‌ ഇല്ലാതെ പോകും എന്നും റെനി ജോസിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ എല്ലാവിധ ധാര്‍മ്മിക പിന്‍തുണയും നല്‍കി അവരെ ശക്തരാക്കുക എന്നുള്ളതാണ്‌ ഈ അവസരത്തില്‍ നാം ചെയ്യേണ്ടത്‌ എന്നും കമ്മറ്റി തീരുമാനിച്ചു.

 

റെനി ജോസിന്റെ മാതാപിതാക്കളും സഹോദരിയും കൂടുതലൊന്നും സംസാരിച്ചുകണ്ടില്ല. അവര്‍ തങ്ങളുടെ്ര്ര പിയപ്പെട്ട, എല്ലാമായ റെനി നഷ്ടപ്പെട്ടതില്‍ മനസ്സു മരവിച്ചവരെപ്പോലെ നിര്‍വികാരരായി കാണപ്പെട്ടു. പിന്നീടാണു മനസ്സിലായത്‌ റെനിയുടെ പിതാവ്‌ ജോസ്‌ ജോര്‍ജിന്റെ മാതാവിന്‌ അസുഖം കൂടുതലായി ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റു ചെയ്യിച്ചശേഷമാണ്‌ ആ കുടുംബം ആല്‍ബനിയില്‍ നിന്നും മണിക്കൂറുകള്‍ െ്രെഡവ്‌ ചെയ്‌തു യോങ്കേഴ്‌സില്‍ എത്തിയതെന്ന്‌. ഇവിടെ മനുഷ്യത്വപരമായി നാം പലതും ചിന്തിക്കേണ്ടതുണ്ട്‌.സഹോദരന്‍ കാണാതായശേഷം റെനിജോസിന്റെ ഏക സഹോദരി രേശ്‌മ അവര്‍ ഒരു മെഡിക്കല്‍ സുറ്റുഡന്റ്‌ ആയിരുന്നു. പഠനം നിര്‍ത്തി മാതാപിതാക്കള്‍ക്ക്‌ കൂട്ടായി പ്രവരര്‍ത്തിക്കുന്നു. വല്ല്യമാമയെ ശുശ്രൂഷിക്കുന്നതും അവള്‍ തന്നെ. ഇതിനിടെ കുറെ ദിവസങ്ങളോളം അവളും ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റായിരുന്നു എന്നറിയാന്‍ കഴിഞ്ഞു.

 

റെനി ജോസിന്റെ തെരച്ചില്‍ എവിടംവരെയായി. എന്താണ്‌ ഒരു മൂവ്‌മെന്റ്‌ ഇല്ലാത്തത്‌ ? മാതാപിതാക്കള്‍ക്ക്‌ ഇക്കാര്യത്തില്‍ താല്‍പര്യമില്ലേ? മകനെന്താ വല്ല പ്രശ്‌നവും ഉണ്ടാക്കി കടന്നുകളഞ്ഞതാണോ ? ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ എന്റെ പല സുഹൃത്തുക്കളും ഈ ലേഖകനോട്‌ ഇടയ്‌ക്കിടെ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴാണ്‌ അവരുടെ കുടുംബത്തെപ്പറ്റി കൂടുതലായി അറിയാന്‍ കഴിഞ്ഞത്‌. ഇവിടെയാണ്‌ സാമൂഹ്യസംഘടനകളും മതസംഘടനകളും, സംഘടനാനേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. വ്യക്തികള്‍ എന്ന നിലയില്‍ നമുക്കെല്ലാം പരിമിതികളുണ്ട്‌. ഒരു ജെ.എഫ്‌.എ ചെയര്‍മാനോ ക്യാപിറ്റല്‍ ഡിസ്‌ട്രിക്‌ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടോ, റെനി ജോസിന്റെ കുടുംബമോ മാത്രം നോക്കിയാല്‍ പരിഹരിക്കാവുന്ന ഒന്നല്ല റെനി ജോസിന്റെ പ്രശ്‌നപരിഹാരം. അമേരിക്കയിലുള്ള എല്ലാ മത സംഘടനകളെയും , സാമൂഹ്യസംഘടനകളെയും ഫോമാ, ഫൊക്കാനാ എന്നീ വന്‍ ഫെഡറേഷനുകളുടെ നേതാക്കളെയും , മറ്റ്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കാളെയും റെനി ജോസിനെ കണ്ടെത്തും വരെയുള്ള തെരച്ചിലില്‍ ഭാഗഭാക്കുകളാകാന്‍ , മുന്‍കൈ എടുക്കാന്‍, ഞങ്ങള്‍ വിനയപുരസ്സരം ക്ഷണിക്കുന്നു.

 

താമസിയാതെ റെനി ജോസിനുവേണ്ടിയുള്ള തെരച്ചില്‍ ഒരു നാഷണല്‍ മൂവ്‌മെന്റ്‌ ആക്കിമാറ്റാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഭിന്നതകള്‍ മറന്ന്‌ ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ മനുഷ്യത്വമുള്ള എല്ലാ മനുഷ്യസ്‌നേഹികളെയും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. മലയാളി മീഡിയാക്കാരും , പ്രസ്‌ ക്ലബ്‌ ഭാരവാഹികളും, ഫ്രീലാന്‍സ്‌ എഴുത്തുകാരും സാഹിത്യകാരന്‍മാരും, പ്രസ്‌ ഉടമകളും , കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മറ്റ്‌ മാതാപിതാക്കളും എല്ലാം ഇക്കാര്യത്തില്‍ മുന്‍കൈ എടുത്താല്‍ റെനി ജോസിന്റെ കാര്യ എത്രയോ നിസ്സാരം. യോശുക്രിസ്‌തു പറഞ്ഞ ഉപമ 100 ആടുണ്ടായിരിക്കെ ഒന്നു നഷ്ടപ്പെട്ടാല്‍ 99 നെ വിട്ടിട്ട്‌ നഷ്ടപ്പെട്ടതിനെ കണ്ടുപിടിക്കുവോളം തേടിപ്പോകുന്ന നല്ല ഇടയന്റെ ആത്മാര്‍ത്ഥതയോടെ റെനി ജോസിനെ കണ്ടുകിട്ടുവോളം ഒറ്റക്കെട്ടായി നിന്ന്‌ പരിശ്രമിക്കാം എന്ന്‌ കമ്മറ്റിയില്‍ പങ്കുചേര്‍ന്നവരെല്ലാം തീരുമാനമെടുത്തു ആക്ഷന്‍ കമ്മറ്റി വിപുലമാക്കാന്‍ ഇടയ്‌ക്കിടെ പ്രസ്‌ റിലീസ്‌ നടത്താന്‍ ജെഎഫ്‌ എ ചെയര്‍മാനെ ചുമതലപ്പെടുത്തി. ജെഎഫ്‌ എയുടെ ഡയറക്ടര്‌മാരില്‍ ഒരാളും ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗവും , ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ സെക്രട്ടറിയുമായ എം.കെ മാത്യൂസ്‌ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി പറഞ്ഞു. വൈകീട്ട്‌ 9 മണിക്ക്‌ യോഗം മംഗളകരമായി പര്യവസാനിച്ചു. ഇതു സംബന്ധിച്ച

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്‌.

 

തോമസ്‌ കൂവള്ളൂര്‍. : 9144095772 ടോണി വാച്ചാപറമ്പില്‍ : 5183898145 ജോസ്‌ ജോര്‍ജ്‌ : 914 3392351 എം,കെ.മാത്യൂസ്‌ : 914 8065007 ഇട്ടന്‍ ജോര്‍ജ്‌ : 914 607 7367

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.