അരിസോണ . പ്രിസ്കോട്ട് ലിങ്കണ് സ്ട്രീറ്റിലെ അറുനൂറാം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗോസ്പല്‍ റസ്ക്യു മിഷനു മുമ്പില്‍ വിശുദ്ധ ബൈബിള്‍ അഗ്നിക്കിരായ്ക്കുകയും തുടര്‍ന്ന് അതിനു മുകളില്‍ മൂത്രശങ്ക തീര്‍ക്കുകയും ചെയ്ത എറിക്ക് എന്ന 22 വയസുകാരനെ പ്രിസ്കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 28 വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. അപരിചിതനായ യുവാവിനെ ആ സമയത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കുറ്റം സമ്മതിച്ചത്.
ഗോസ്പല്‍ റസ്ക്യുമിഷന് ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണെന്നും ക്രിസ്ത്യാനികള്‍ ശപിക്കപ്പെട്ടവരാണെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഡാര്‍ക്ക് ലോര്‍ഡ് എന്ന സ്വയം പരിചയപ്പെടുത്തിയ യുവാവ് കറുത്ത വസ്ത്രങ്ങളുടെ റെഡ് റോബും, പെന്റഗ്രാം നെക്ക്ലസുമാണ് ധരിച്ചിരുന്നത്.ബൈബിള്‍ കത്തിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കുറ്റത്തിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കൌണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്കയച്ചു.
Comments