You are Here : Home / USA News

സൌഹൃദത്തിന്റെ വേരുകള്‍ തേടി ഒരു ഭൂഖണ്ഡാന്തര യാത്ര!

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 19, 2014 12:32 hrs UTC

ന്യുയോര്‍ക്ക് . പ്രിയപ്പെട്ടവരുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒരു ഭൂഖാണ്ഡാന്തര യാത്ര. ഈ യാത്രയെ ടൂര്‍ ഓര്‍ഗനൈസിങ് ഏജന്‍സിയായ കെയര്‍വേസ് ട്രാവല്‍സിന്റെ പി.ടി. ചാക്കോ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ന്യൂസിലാന്‍ഡും, ഓസ്ട്രേലിയയും വെറുതെ കണ്ടു കേട്ടു വരിക എന്നതിനപ്പുറം സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും പുത്തന്‍ പന്ഥാവുകള്‍ തേടിയുളള ഒരു യാത്രയ്ക്കായി അമേരിക്കന്‍ മലയാളികളെ ഒരുമിച്ചു ചേര്‍ക്കുകയാണ് ചാക്കോച്ചന്‍ എന്ന പി.ടി. ചാക്കോ മലേഷ്യ. നവംബര്‍ അഞ്ച് മുതല്‍ 20 വരെയാണ് സന്ദര്‍ശനം. ഓക്ലന്‍ഡില്‍ നാലു ദിവസം, മെല്‍ബണില്‍ അഞ്ചു ദിവസം, സിഡ്നിയില്‍ അഞ്ചു ദിവസം, കാന്‍ബറയില്‍ ഒരു ദിവസം എന്നിങ്ങനെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ ഓപ്പറേറ്ററും അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാംസ്കാരിക കലാ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ പി.ടി. ചാക്കോയുടെ കെയര്‍വേസ് ട്രാവല്‍സും ഓസ്ട്രേലിയയിലെ ഗോവ ട്രാവല്‍സും ചേര്‍ന്നാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി ഉളളത്. ഏതാനും ടിക്കറ്റുകള്‍ കൂടി അവശേഷിക്കുന്നുണ്ട്. വെറുമൊരു ടൂര്‍ എന്നതിലുപരി കുടുംബപരമായ ഒത്തുചേരലാണ് ഇത്തവണത്തെ ടൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരമൊരു യാത്രാ പരിപാടി ഇതാദ്യമാണെന്ന് പി.ടി. ചാക്കോ അറിയിച്ചു. ന്യുസിലന്‍ഡിലും (ഓക്ലന്‍ഡിലും) മെല്‍ബണിലും സിഡ്നിയിലും കാന്‍ബറയിലുമുളള അനേകം മലയാളി കുടുംബങ്ങളും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളുമൊക്കെ സന്ദര്‍ശിക്കാനുളള അപൂര്‍വാവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശന ദിവസത്തെ ഓരോ സായാഹ്നത്തിലും ഇത്തരം അവസരങ്ങള്‍ പരമാവധിയൊരുക്കി സൌഹൃദവും സ്നേഹവും ഊട്ടിയുറപ്പിക്കുക എന്നതു കൂടിയാണ് ടൂറിന്റെ ലക്ഷ്യമെന്ന് പി.ടി. ചാക്കോ അറിയിച്ചു. ടൂറില്‍ ഉള്‍പ്പെട്ടവരിലേറെയും ഓസ്ട്രേലിയയിലെയും ന്യൂസിലാന്‍ഡിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കി കഴിഞ്ഞു. രണ്ട് ഭൂഖണ്ഡങ്ങള്‍ തമ്മിലുളള ഒരു പുതുബന്ധത്തിന്റെ തുടക്കമായി ഈ യാത്രയെ മാറ്റുകയാണ് കെയര്‍ വേസ് ട്രാവല്‍സിന്റെ ലക്ഷ്യം. ടൂര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പി.ടി. ചാക്കോയുടെ ഭാര്യയും ഗ്രൂപ്പിനൊപ്പം ചേരുന്നുണ്ട്. P T CHACKO, careways travels Phone: 201 483 7151 email: careways73@verizon.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.