You are Here : Home / USA News

ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് ഒക്ലഹോമയില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 09, 2014 11:49 hrs UTC


                
        
ഒക്ലഹോമ സിറ്റി  . ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസിലെയും ഒക്ലഹോമയിലെയും ഇടവകകള്‍ പങ്കെടുത്തു നടക്കുന്ന പ്രഥമ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് (ഐപിഎസ്എഫ് 2014) ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ഒക്ലഹോമ ഹോളിഫാമിലി സിറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മാമാങ്കം മില്‍വുഡ് പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (6730 മ്മ പ്പന്റത്സന്ധദ്ധn ന്തഗ്മന്ധhനPadma_chandrakkalaത്സ ന്നദ്ധnദ്ദ ന്റത്മനPadma_chandrakkala,മ്പklന്റhഗ്നണ്ഡന്റ ങ്കദ്ധന്ധത്ന, മ്പന്ന 73111) 15, 16, 17 (വെള്ളി, ശനി, ഞായര്‍) തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നടന്ന ടാലെന്റ് ഫെസ്റ്റിന്റെ തുടര്‍ച്ചയായാണ് കായിക മത്സരങ്ങള്‍ക്ക്  പ്രാധാന്യം നല്‍കി ഈ വര്‍ഷം  സ്പോര്‍ട്സ് ഫെസ്റ്റ് നടക്കുക.  

ഇടവകകള്‍ക്ക്  പരസ്പര സൌഹൃദത്തിനും യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും വഴിയൊരുക്കിയാണ് കായികമേള സംഘടിപ്പിച്ചിരിക്കു ന്നത്.  രൂപതയില്‍ തന്നെ ഇത്തരത്തില്‍  ഇതാദ്യമായാണ് ഒരു കായിക മേള. 400 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ 1500 ഓളം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍,  ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മോന്‍ മൈക്കിളും പറഞ്ഞു.  ഏവരെയും ഒക്ലഹോമയിലേക്ക്  ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ കോട്ടക്കല്‍ അറിയിച്ചു.  ഫാ. പോള്‍ കോട്ടക്കല്‍,   ജന. കോ-ഓര്‍ഡിനേറ്റഴ്സായി സിബിമോന്‍ മൈക്കിള്‍ , ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികളും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.   ദൂരെ നിന്ന് വരുന്നവര്‍ക്ക് ഡിസ്കൌണ്ട് നിരക്കില്‍ അടുത്ത് തന്നെ താമസ സൌകര്യവും കൂടാതെ  വേദിയില്‍ തന്നെ ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം  4 മണി മുതല്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ തുടങ്ങുമെന്ന് ഗെയിംസ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഫിലിപ്സ് അറിയിച്ചു.

വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ത്രോ ബോള്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ് ഗെയിംസ് മറ്റു ഇന്‍ഡോര്‍ ഗെയിമുകള്‍, വടംവലി എന്നീ വിവിധ മത്സരങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി പുരോഗമിക്കും. ഹോളി ഫാമിലി ദേവാലയം സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫിയാണ് ഓവറോള്‍ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്.  ഇടവക തലത്തില്‍ മത്സരിച്ചു ജയിച്ചവരാണ് ഒക്ലഹോമയില്‍ വന്നു  മാറ്റുരക്കുന്നത്. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും ഉണ്ട്.

സെന്റ് തോമസ് ഫൊറോന ചര്‍ച്ച് (ഗാര്‍ലാന്‍ഡ്), സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്(കൊപ്പേല്‍), സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന ചര്‍ച്ച്(ഹൂസ്റ്റന്‍), ഹോളി ഫാമിലി കാത്തലിക് ചര്‍ച്ച് ഒക്ലഹോമ, സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (ഓസ്റ്റിന്‍), ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ ചര്‍ച്ച്(മക്അലന്‍), സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ച്(സാന്‍ അന്റോണിയോ)ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച്(പേര്‍ലാന്‍ഡ്) എന്നീ പാരീഷുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.