You are Here : Home / USA News

കെ.സി.എസ്‌ പിക്‌നിക്‌ നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 07, 2014 09:46 hrs UTC



ഷിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ പിക്‌നിക്‌ നടത്തപ്പെട്ടു. ഓഗസ്റ്റ്‌ 3-ാം തീയതി ഞായറാഴ്‌ച എല്‍മസ്റ്റിലുള്ള സോള്‍ട്ടലേക്ക്‌ പാര്‍ക്കിലാണ്‌ പിക്‌നിക്‌ നടത്തപ്പെട്ടത്‌. സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളി വികാരി ഫാ. സജി പിണര്‍ക്കയില്‍ പിക്‌നിക്‌ ഉദ്‌ഘാടനം ചെയ്‌തു. വേനല്‍ക്കാലത്ത്‌ ചിക്കാഗോയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക്‌ ഒന്നിച്ചുകൂടാനും സാഹോദര്യവും പങ്കുവെയ്‌ക്കാനും കെ.സി.എസ.്‌ ഒരുക്കുന്ന കൂട്ടായ്‌മ സമുദായ സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരവും ഉപകാരപ്രദവുമാണെന്ന്‌ ഫാ. സജി പിണര്‍ക്കയില്‍ അഭിപ്രായപ്പെട്ടു.

കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം സമുദായാഗംങ്ങളെയും ഫാ. സജി പിണര്‍ക്കയിലിനേയും സ്വാഗതം ചെയ്‌തു. പിക്‌നിക്കിന്‌ കെ.സി.എസ്‌ ഭാരവാഹികളായ ജെസ്‌മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശേരി, സാബു തൈപ്പറമ്പില്‍, ജെസ്റ്റിന്‍ തെങ്ങനാട്ട്‌, ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജയിംസ്‌ കോലടി എന്നിവര്‍ നേതൃത്വം നല്‍കി. ജൂബി വെന്നലശേരി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.