You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‌ പുതിയ ഭരണഘടനയും ബില്‍ഡിംഗ്‌ കമ്മിറ്റിയും നിലവില്‍ വന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, August 01, 2014 08:46 hrs UTC



ഹൂസ്റ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം സംഘടനയുടെ പുതിയ ഭരണഘടന അംഗീകരിച്ചു. സെക്രട്ടറി സുരേന്ദ്രന്‍ കോരന്റെ നേതൃത്വത്തില്‍ മുന്‍ ഭരണഘടനാ കമ്മിറ്റികളുമായുള്ള കൂടിയാലോചനകളുടെയും, 1993ലെയും 2012ലെയും ഭരണഘടനകളുടെയും സൂക്ഷ്‌മ പരിശോധനയുടെയും വെളിച്ചത്തിലാണ്‌ പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നല്‌കിയത്‌.

പ്രസിഡന്റ്‌ തോമസ്‌ വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത്‌ ചില ഭേദഗതികളോടെയാണ്‌ പുതിയ ഭരണഘടന പാസാക്കിയത്‌.

അസോസിയേഷന്റെ ഇപ്പോഴുള്ള സ്ഥലത്ത്‌ ഒരു മില്യണ്‍ ഡോളര്‍ ചെലവുള്ള സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ നിര്‍മ്മിക്കാന്‍ ശശിധരന്‍ നായര്‍ (ചെയര്‍മാന്‍), ഏബ്രഹാം ഈപ്പന്‍ (വൈസ്‌ ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍ (ഫിനാന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍), ജോയ്‌ എന്‍ സാമുവേല്‍ (സെക്രട്ടറി), എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അസ്സോസിയേഷന്റെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും ഐക്യകണ്‌ഠേന പാസ്സാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.