You are Here : Home / USA News

കാറപകടത്തില്‍ മരണ മടഞ്ഞ ഇന്ത്യനമേരിക്കന്‍ വനിതയുടെ സംസ്‌കാരം 27 ന്‌

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 26, 2014 07:19 hrs UTC



കലിഫോര്‍ണിയ: സ്വാദിഷ്‌ടമായ ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്‌ത്‌ വിതരണം നടത്തിയിരുന്ന കലിഫോര്‍ണിയായിലെ പ്രസിദ്ധമായ കാറ്ററിങ്‌ ഉടമസ്‌ഥ ഫല്‍ഗുനി ഷാ (38) കാറില്‍ സഞ്ചരിക്കവെ ഉണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടു.

120 മൈല്‍ വേഗതയില്‍ റോങ്ങ്‌ വേയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവറാണ്‌ ഫല്‍ഗുനി ഷായുടെ വാഹനത്തെ ഇടിച്ചു തകര്‍ത്തത്‌. ഫല്‍ഗുനി ഷായുടെ സിസ്‌റ്റര്‍ ഇന്‍ ലോ ലണ്ടന്‍ വീണ (42) സംഭവ സ്‌ഥലത്ത്‌ വെച്ചു തന്നെ മരിച്ചു.

കലിഫോര്‍ണിയ 210 ഫ്രീവേയിലാണ്‌ അപകടം സംഭവിച്ചത്‌. ഷായുടെ ഭര്‍ത്താവ്‌ ധര്‍മേഷ്‌ മറ്റൊരു വാഹനത്തില്‍ മുമ്പില്‍ സഞ്ചരിച്ചിരുന്നു. കലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ഫല്‍ഗുനി ഷായുടെ സംസ്‌കാരം ജൂലൈ 27 ന്‌ കലിഫോര്‍ണിയ മെമ്മോറിയല്‍ ഗാര്‍ഡനില്‍ നടക്കും. ഇന്ത്യന്‍ വംശജ ഫല്‍ഗുനി ഷായുടെ മരണം കലിഫോര്‍ണിയ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്‌ത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.