You are Here : Home / USA News

ടോറന്റോ കേന്ദ്രമായി കേരളൈറ്റ്‌സ്‌ സീനിയര്‍ സിറ്റിസണ്‍സ്‌ ഫോറം ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക രൂപീകരിച്ചു

Text Size  

Story Dated: Monday, July 21, 2014 07:57 hrs UTC


ടോറന്റോ: മലയാളീ സമാജം ഓഫിസില്‍ കൂടിയ സീനിയര്‍ സിറ്റിസണ്‍സിന്റെ യോഗതില്‍ വച്ചു സീനിയര്‍ സിറ്റിസണ്‍സ്‌ ഫോറം ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന സംഘടന രൂപീകരിച്ചു 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്‌ സംഘടനയിലെ അംഗങ്ങള്‍ 10 ശതമാനം പ്രായം കുറഞ്ഞവര്‍ക്കും അംഗമാകവുന്നതാണ്‌ .

വിവിധ പ്രവര്‍ത്തന പരിപാടികള്‍ അടുത്തതായി കൂടുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും . ഇതിന്റെ ഭാരവാഹികളായി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ (പ്രസിഡണ്ട്‌ ) ജി ജോര്‍ജ്‌ (സെക്രട്ടറി), റ്റി ജെ ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌) സാബു ചാക്കോ ( ജോ. സെക്രട്ടറി), ജിജോ സ്‌റീഫന്‍ (പിആര്‍ ഒ) കോശി കെ മാത്യു ,പീ സി തോമസ്‌ (കമ്മിറ്റി മെംബേര്‍സ്‌) എന്നിവരെ തിരഞ്ഞെടുത്തു .

ഹുസ്റ്റന്‍, ന്യൂയോര്‌ക്ക്‌, എട്‌മണ്ടന്‍ എന്നിവിടങ്ങളില്‍ സംഘടന തുടങ്ങുന്നതിനു താത്‌പര്യം ഉള്ളവര്‍ കോണ്ടാക്‌റ്റ്‌ ചെയ്‌തതായി യോഗത്തില്‍ അറിയിച്ചു. ഈ സംഘടന കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു സംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ keralasenior@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടേണ്ടാതാണ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.