You are Here : Home / USA News

പ്രൊഫ. എം.വൈ. യോഹന്നാന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ കണ്‍വന്‍ഷനുകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 16, 2014 06:08 hrs UTC

 

ന്യൂയോര്‍ക്ക്‌: 2014 ജൂലൈ 14 മുതല്‍ ഓഗസ്റ്റ്‌ 3 വരെ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേറ്റുകളില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ പ്രസംഗിക്കുന്നു. സുവിശേഷ തത്‌പരരായ ഒരുകൂട്ടം ആളുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റാണ്‌ പ്രൊഫ. എം.വൈ. യോഹന്നാന്‍. കോഴഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജിന്റെ മുന്‍ പ്രിന്‍സിപ്പലാണ്‌.

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (സി.ആര്‍.എഫ്‌) സഭാ-സമുദായ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയുടെ കൂട്ടായ്‌മയില്‍ വിശ്വാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്‌. രക്ഷകനായ യേശുവിലൂടെ ലഭ്യമാകുന്ന പാപക്ഷമയും, ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്‌ സഭാ ഭേദമെന്യേ ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സുവിശേഷവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്‌മയാണ്‌. സഭയോ സമുദായമോ മാറുകയല്ല, മറിച്ച്‌ ഹൃദയത്തിനാണ്‌ രൂപാന്തരമുണ്ടാകേണ്ടത്‌. മാനസാന്തരപ്പെട്ടവരുടെ മാനസാന്തരം ഇന്നത്തെ കാലഘട്ടത്തിന്റെ അടിന്തരാവശ്യം എന്നതാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ മൗലീക ചിന്താഗതി.

സി.ആര്‍.എഫിന്റെ പ്രാര്‍ത്ഥനാ കൂട്ടായ്‌മകള്‍ അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്റ്റേറ്റുകളില്‍ കൂടിവരുന്നു.

പ്രൊഫ. എം.വൈ യോഹന്നാന്‍ ദൈവ വചന പ്രഘോഷണത്തിനായി പോകുന്ന സ്ഥലങ്ങളില്‍ ഗോസ്‌പല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്ന സ്ഥലങ്ങള്‍.

ജൂലൈ 16 ബോസ്റ്റണ്‍.
ജൂലൈ 17 വാഷിംഗ്‌ടണ്‍ ഡി.സി
ജൂലൈ 18,19 ഫിലാഡല്‍ഫിയ
ജൂലൈ 20- പരാമസ്‌, ന്യൂജേഴ്‌സി
ജൂലൈ 22- ഫ്‌ളോറിഡ
ജൂലൈ 23- അറ്റ്‌ലാന്റാ
ജുലൈ 24- ഓസ്റ്റിന്‍, ടെക്‌സാസ്‌
ജൂലൈ 25,26- ഹൂസ്റ്റന്‍, ടെക്‌സാസ്‌
ജൂലൈ 27- ക്യൂന്‍സ്‌, ന്യൂയോര്‍ക്ക്‌
ജൂലൈ 29- കാനഡ
ഓഗസ്റ്റ്‌ 1- യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌
ഓഗസ്റ്റ്‌ 2,3- റോക്ക്‌ലാന്റ്‌, ന്യൂയോര്‍ക്ക്‌

വചനസത്യങ്ങള്‍ ഉത്‌ഘോഷിക്കുന്ന സുവിശേഷമഹാ യോഗങ്ങളിലേക്ക്‌ കുടുംബമായി പ്രാര്‍ത്ഥനയോടെ കടന്നുവരുവാന്‍ എല്ലാവരേയും ബന്ധപ്പെട്ടവര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 845 268 4436, 845 268 0338, 845 638 1841, 973 641 6260.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.