You are Here : Home / USA News

സീറോ മലബാര്‍ സഭയിലെ കോളജ്‌ അധ്യാപകരുടെ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 21, 2014 09:26 hrs UTC

   

സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ ഐക്കഫ്‌ ചാപ്ലെയിന്‍മാരുടേയും, ക്യാമ്പസ്‌ മിനിസ്‌ട്രി ഡയറക്‌ടര്‍മാരുടേയും സംയുക്ത സമ്മേളനം ജൂണ്‍ 17-ന്‌ രാവിലെ 10 മണിക്ക്‌ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ കൂടി. യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മാര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, വിദ്യാഭ്യാസമൂല്യങ്ങള്‍ക്കുകൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച്‌ ഊന്നിപ്പറയുകയുണ്ടായി. ന്യൂനപക്ഷ പരിരക്ഷണത്തിനുള്ള ഭരണഘടനയുടെ 30 (1) ആര്‍ട്ടിക്കിളിന്റെ ഉദ്ദേശ്യം ന്യൂനപക്ഷങ്ങളുടെ ആത്മീയ, സാന്മാര്‍ഗ്ഗികമൂല്യങ്ങളുടെ പരിരക്ഷയാണ്‌ എന്ന്‌ സമര്‍ത്ഥിച്ചു. അവയുടെ പരിരക്ഷ ഒരിക്കലും വര്‍ഗ്ഗീയത ജനിപ്പിക്കുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല.

എറണാകുളം സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷതവഹിച്ചു. കോളജുകളില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബ, സാമൂഹിക പശ്ചാത്തലം മനസിലാക്കുവാനും അവരുടെ മാനസീകവും ആത്മീയവുമായ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്ന രീതിയില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും ബിഷപ്പ്‌ മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, കാറ്റിക്കീറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളിയില്‍, പ്രൊഫ. ജസ്റ്റിന്‍ തോമസ്‌, ഫാ. അനീഷ്‌ പോള്‍ എന്നിവര്‍ സംസാരിച്ചു.

കാമ്പസ്‌ മിനിസ്‌ട്രി ഗൈഡ്‌ലൈന്‍സ്‌ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ബിഷപ്പ്‌ മാര്‍ ജോസ്‌ പുത്തന്‍വീട്ടിലിന്‌ നല്‍കി നിര്‍വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.