You are Here : Home / USA News

മദ്യപാനികള്‍ ശപിക്കുന്ന മാസത്തിന്റെ ഒന്നാം തിയതി?

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, June 15, 2014 08:05 hrs UTC

ഗ്രാമീണ അന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന എന്റെ ചെറുപ്പകാലങ്ങളില്‍ എല്ലാ മാസത്തിന്റെയും ആരംഭം വളരെ ഭക്തി പൂര്‍വമായിരുന്ന അനുഭവമായിരുന്നു. രാവിലെ കുളിച്ചു, പ്രഭാത പ്രാര്‌ത്ഥന കഴിഞ്ഞാല്‍ വീട്ടിലുള്ള മുതിര്‌ന്നവരുടെ കൈ നീട്ടത്തിനു വേണ്ടി കാത്തിരിക്കും. കൈനീട്ടം കിട്ടിക്കഴിഞ്ഞാല്‍ ആ മാസത്തിന്റെ ദിനങ്ങള്‍ അനുഗ്രഹത്തിന്റെ അവസരങ്ങള്‍ ആകണമെ എന്നുള്ള പ്രാര്‌ത്ഥനയോടുള്ള തുടക്കമായിരിക്കും. എന്നാല്‍ ഇന്ന്‌ സാക്ഷരതയുടെ കാര്യത്തില്‍ മുന്നില്‌ നില്‌ക്കുന്ന കേരളത്തിലെ നല്ലൊരു ശതമാനം പുരുഷന്മാര്‌ക്കും, കോളേജ്‌ വിദ്യാര്‍ഥികള്‍ക്കും മാസങ്ങളുടെ തുടക്കം ശപിക്കപ്പെട്ടതാനെന്നുള്ളതാണ്‌ സത്യം.

 

കാരണം മാസം ഒന്നാം തിയതി മദ്യ ശാലകള്‍ക്കു അവധിയാണ്‌. മദ്യപാനികള്‍ക്ക്‌ ശപിക്കപ്പെട്ട ദിനമാണ്‌. (മാസാവസാനം എവിടെയെങ്കിലും പോയി മദ്യം വാങ്ങി ഒന്നാം തിയതിക്കുവേണ്ടി കരുതുമെന്നതാനു മറ്റൊരു സത്യം) കേരളത്തിലെ നല്ലൊരു ശതമാനം പുരുഷന്മാരും കോളേജ്‌ വിദ്യര്‍ഥികളും മദ്യത്തിന്‌ അടിമയാണ്‌. ഇക്കൂട്ടര്‍ ദിവസേന സമയ ഭേദമെന്യെ മദ്യപിക്കുന്നവരാണ്‌. രാവിലെ കട്ടന്‍ കാപ്പി ശീലിച്ച പഴയ കാലമൊക്കെ മാറി പോയി. ഇന്നത്തെ കുടിയന്മാരായ കേരളീയര്‍ അതിരാവിലെ ഒരു പെഗ്ഗ്‌ മദ്യമാണ്‌ ശീലമാക്കിയിട്ടുള്ളത്‌. തലെ ദിവസത്തെ മദ്യപാനത്തിന്റെ മത്തു മാറ്റുവാന്‍ ഒരു പെഗ്ഗാണ്‌ ആവശ്യം.

 

പ്രവാസികളായ ഞങ്ങള്‍ അമേരിക്കയില്‍ നിന്നും എത്തിയ ദിവസം. ടൌണിലുള്ള ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡില്‍ എത്തിയപ്പോള്‍ കണ്ട കാഴ്‌ച ഞങ്ങളെ അമ്പരപ്പെടുത്തി. ആദ്യമായി പാമോയില്‍ കേരളത്തില്‍ വിതരണം ചെയ്‌തപ്പോള്‍ കണ്ട ആതെ രീതിയിലുള്ള ആള്‌ക്കാരുടെ നീണ്ട നിര. റോഡു ബ്ലോകായി നില്‌ക്കുന്ന ജനങ്ങളുടെ വലിയ ക്യൂ. ഞാന്‍ റോഡില്‍ ഇറങ്ങി ജനകൂട്ടത്തിന്റെ കാരണം അനേഷിച്ചു. കേരള സ്‌റ്റേറ്റ്‌ മദ്യ വ്യാപാര ശാലയില്‍ മദ്യ കുപ്പി വാങ്ങാനുള്ള ക്യൂ ആണ്‌ പോലും. രാവിലെ 9 മണി മുതല്‍ ക്യൂ നില്‌ക്കുന്ന അനുസരണയുള്ള മലയാളി സ്‌നേഹിതര്‍. 22നും 50 നും ഇടയിലുള്ള വിദ്യാര്‍ഥികളും, മധ്യവയസ്‌കരും മഴയൊന്നും വക വെയ്‌കാതെ അടക്കാനാവാത്ത മദ്യ ദാഹവുമായി മണികൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്നു.

 

നാടിന്റെ ഓരോ സ്‌പന്ദനവും മനസ്സിലാക്കിയിട്ടുള്ള എനിക്ക്‌ ചില സര്‌ക്കാര്‌ ഉദ്യോഗസ്ഥര്‌ തലയില്‍ തോര്‌ത്ത്‌ ഇട്ടു മറച്ചു ആ ക്യൂവില്‍ കാണാന്‍ കഴിഞ്ഞു.പൊതു ജനങ്ങള്‍ക്ക്‌ മാതൃക ആകേണ്ടവര്‍ സമൂഹത്ത്‌നു ശാപമായി മാറി കൊണ്ടിരിക്കുന്നതില്‍ എനിക്ക്‌ ലജ്ജ തോന്നി. എന്റെ ഹൃസ്വ കാല നാട്‌ സന്ദര്‍ശനത്തില്‍ പല മദ്യ പാനികളെയും പഠിക്കുവാന്‍ കഴിഞ്ഞു. തമാശയില്‍ കൂട്ടുകാരോടൊപ്പം തുടങ്ങിയ മദ്യപാനം ഇന്ന്‌ അവര്‌ക്ക്‌ ഒഴിവാക്കാന്‍ കഴിയാതെയായി. അല്‌പം മദ്യപിക്കാതെ ജോലി തുടങ്ങുവാനോ,കിടന്നു ഉറങ്ങുവാനോ കഴിയാതെയായി. പഴയ കാലത്ത്‌ ഈശ്വര പ്രാര്‌ത്ഥനയോടുകൂടിയായിരുന്നു സര്‍ക്കാര്‍ ആഫീസുകളിലും, ബാങ്കുകളിലും ഓരോരുത്തരും ജോലി ആരംഭിക്കുക.

 

ഇന്ന്‌ അതൊക്കെ മാറി പോയ്‌. ഒരു പെഗ്ഗ്‌ വീശിയിട്ടാണ്‌ ജോലി തുടങ്ങുക.25 നും 50 നും ഇടയില്‍ പ്രായമുള്ള മദ്യപാനികളായ 200ല്‍ പരം ആള്‍ക്കാരില്‍ ആരോഗ്യ പഠനം നടത്തി. ഇതില്‍ 80% മദ്യപാനികളും പ്രമേഹ രോഗികളാണ്‌. പ്രമേഹ രോഗികളായ ഇക്കൂട്ടര്‌ക്ക്‌ ഇന്ന്‌ മദ്യം ഒഴിച്ചു കൂടാനാവാത്ത ഒരു പാനീയമാണ്‌. അറിഞ്ഞുകൊണ്ട്‌ മരണത്തെ മാടി വിളിക്കുന്ന യുവാക്കളെ എങ്ങനെ ഈ മഹാ വിപത്തില്‍ നിന്നും രക്ഷിക്കനാവും? നശിച്ചു കൊണ്ടിരിക്കുന്ന മലയാളി സ്‌നേഹിതര്‌ക്ക്‌ വേണ്ടി പ്രവാസികളായ നമുക്ക്‌ പ്രാര്‍ഥിക്കാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.