You are Here : Home / USA News

സ്‌നേഹസംഗീതം ഷിക്കാഗോയില്‍ വന്‍ വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 15, 2014 09:28 hrs UTC


    

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച നടത്തിയ സ്‌നേഹസംഗീതം ഷോ വന്‍ വിജയമായി. മലയാളികളുടെ അഭിമാനവും യുവാക്കളുടെ ഹരവുമായ സ്റ്റീഫന്‍ ദേവസി നയിച്ച സംഗീത വിരുന്ന്‌ ഷിക്കാഗോ കോപ്പര്‍നിക്കസ്‌ സെന്ററിലെ നിറഞ്ഞ സദസില്‍ നടത്തപ്പെട്ടു.

ക്രൈസ്‌തവ ഭക്തിഗാനങ്ങള്‍ കീബോര്‍ഡിലൂടെ വായിച്ച്‌ സംഗീതത്തിന്റെ വ്യത്യസ്‌തമായ അനുഭവം ഉണ്ടാക്കുവാന്‍ ഈ സംഗീതസംഗമത്തിന്‌ സാധിച്ചു. സ്റ്റീഫന്‍ ദേവസിക്കൊപ്പം മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയി ചാക്കോ, പ്രശസ്‌ത പിന്നണി ഗായിക സിസിലി ഏബ്രഹാം, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഇമ്മാനുവേല്‍ ഹെന്റി, അമൃതാ ടിവി സ്റ്റാര്‍സിംഗര്‍ വിജയി ജോബ്‌ കുര്യന്‍ എന്നിവര്‍ വിരുന്നിന്‌ മാറ്റ്‌ കൂട്ടി. കൂടാതെ ജോസി ജോണ്‍ (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോണി ഡേവിഡ്‌ (പെര്‍ക്കഷന്‍), ജോസി (ഫ്‌ളൂട്ട്‌) എന്നീ പ്രശസ്‌ത കലാകാരന്മാരും ഈ സംഗീതസന്ധ്യയെ മികവുറ്റതാക്കി.

ഷിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള എന്നിവരുടെ സാന്നിധ്യത്തില്‍ ഭോപ്പാല്‍ രൂപതാ ബിഷപ്പ്‌ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ നിലവിളക്ക്‌ കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ട്‌ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ട്രൂപ്പിനെ സദസിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. ഇത്രയും നല്ല ഒരു ക്രിസ്‌തീയമേള ഷിക്കാഗോയ്‌ക്ക്‌ ലഭിച്ചതില്‍ അച്ചന്‍ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു.

ട്രൂപ്പിനോടും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വാര്‍ഡ്‌ ഭാരവാഹികളോടും പാരീഷ്‌ കൗണ്‍സില്‍ മെമ്പേഴ്‌സിനോടും, പ്രേക്ഷകരോടും ട്രസ്റ്റി ജോണ്‍ കൂള നന്ദി അറിയിച്ചു. ഗ്രാന്റ്‌ സ്‌പോണ്‍സര്‍ തോമസ്‌ ഔസേഫ്‌ സി.പി.എ, Cledtron Led Lights, Dr. Edwin & Elizabath Kachappiilly, Stevn Criface എന്നിവര്‍ക്കും മറ്റെല്ലാ സ്‌പോണ്‍സേഴ്‌സിനും പ്ലാക്‌ നല്‍കി ആദരിക്കുകയുണ്ടായി. മാധ്യമ പ്രവര്‍ത്തകരായ ജോയിച്ചന്‍ പുതുക്കുളം, ജോസ്‌ ചേന്നിക്കര, ബിജു സഖറിയ എന്നിവരേയും പ്രത്യേകം ഫലകങ്ങള്‍ നല്‍കി ആദരിച്ചു. വൈകിട്ട്‌ 9.30-ഓടുകൂടി പരിപാടി പര്യവസാനിച്ചു. ലത കൂള എം.സിയായി പ്രവര്‍ത്തിച്ചു. റോയി തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.